Entertainment news
അതിഗംഭീര തിയേറ്റര്‍ അനുഭവമാകുമായിരുന്നേനെ...;ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലറിന് പിന്നാലെ ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 01, 07:39 am
Tuesday, 1st June 2021, 1:09 pm

പുതിയ ചിത്രം ജഗമേ തന്തിരം മികച്ച തിയേറ്റര്‍ അനുഭവമാകുമായിരുന്നേനെയെന്ന് ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് നടന്‍ ധനുഷ്. കാര്‍ത്തിക സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലറിന് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മികച്ച പ്രതികരണം വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ധനുഷിന്റെ പ്രതികരണം വന്നിരിക്കുന്നത്.

‘അതിഗംഭീര തിയേറ്റര്‍ അനുഭവം സമ്മാനിക്കുമായിരുന്ന ജഗമേ തന്തിരം നെറ്റ്ഫ്‌ളിക്‌സിലെത്തുകയാണ്. അതെന്തായാലും ജഗമേ തന്തിരത്തെയും സുരുളിയെയും നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു,’ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ധനുഷ് ഫേസ്ബുക്കിലെഴുതി.

സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജും ധനുഷും ഒന്നിക്കുന്ന ഗ്യാംങ്ങ്സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്ളിക്സില്‍റിലീസ് ചെയ്യും.

ഡബിള്‍ റോളിലാണ് ധനുഷ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്ത് നായകായ പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ജഗമേ തന്തിരം.

ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.


ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്‌മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രേയസ് കൃഷ്ണ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹര്‍ഷനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Dhanush about new movie Jagame Thandhiram