തിരുവനന്തപുരം: നടന്‍ ദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ബി.ജെ.പിയുടെ വിജയയാത്ര സമാപന വേദിയില്‍ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദേവന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നത്.
തന്റെ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചാണ് അംഗത്വം സ്വീകരിച്ചതെന്നും ദേവന്‍ പറഞ്ഞു.
പതിനേഴ് വര്‍ഷം ഒരു കുഞ്ഞിനെ നോക്കുന്നതു പോലെയാണ് താന്‍ തന്റെ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം
രാഷ്ട്രീയത്തിലേക്ക് വന്നയാളല്ല താനെന്നും കോളെജ് കാലം തൊട്ടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്നും ദേവന്‍ മുമ്പ് പറഞ്ഞിരുന്നു.
20 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ആറിടത്ത് വിജയിക്കുമെന്നുമായിരുന്നു ദേവന്‍ പറഞ്ഞത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കും ഉണ്ടാവുകയെന്നും പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തന്റെ സഹായം തേടേണ്ടി വരുമെന്നും ദേവന്‍ പറഞ്ഞിരുന്നു. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നതെന്നും ദേവന്‍ കുറ്റപ്പെടുത്തിയിരുന്നു.