സിനിമയിലെ നടന്‍മാരെ തീരുമാനിക്കുന്നത് നായകന്‍മാരാണെന്നും ഒരു സിനിമയില്‍ ദേവന്‍ വേണോ വിജയരാഘവന്‍ വേണോ എന്ന് തീരുമാനിക്കുന്നത് അവരുടെ ഇഷ്ടത്തിനനുസരിച്ചാണെന്നും നടന്‍ ദേവന്‍.
അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ലെന്നും അതാണ് സിനിമയിലെ രാഷ്ട്രീയമെന്നും ദേവന്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടെന്നും തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചാണ് അന്ന് പിടിച്ചുനിന്നതെന്നും അഭിമുഖത്തില്‍ ദേവന്‍ പറയുന്നു.
ദല്‍ഹിയിലെ അധികാരത്തര്‍ക്കം; കെജ്‌രിവാളിനു വിജയം; സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭരണാധികാരി
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാര്‍ ഇവിടെയുണ്ട്. പക്ഷേ അവര്‍ കേറിവരുമ്പോള്‍ എവിടെയോ ഒരു ബ്രേക്ക് വരുന്നുണ്ട്. തനിക്കത് പലവട്ടം ഫീല്‍ ചെയ്തിട്ടുണ്ടെന്നും ദേവന്‍ പറയുന്നു.
ഒരാള്‍ക്ക് പേഴ്‌സണാലിറ്റി അല്‍പം കൂടിയാല്‍ പ്രശ്‌നമാണ്. എന്റെ മനസില്‍ നിറയൊത്ത് നില്‍ക്കുന്ന നടന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ മൂന്ന് പേരുകളേ പറയൂ. വിജയരാഘവന്‍, സായികുമാര്‍, മനോജ് കെ ജയന്‍. ഇവര്‍ പവര്‍ഫുള്ളായിട്ടുള്ള റോളില്‍ ഓപ്പോസിറ്റ് വന്നാല്‍ അതിലെ ഹീറോയ്ക്ക് എപ്പോഴും ഒരു പ്രശ്‌നമുണ്ടാകും.
മലയാള സിനിമയില്‍ വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിട്ടില്ലെന്നും തമിഴിലും തെലുങ്കിലുമൊക്കെ ഈശ്വരാ എനിക്കത് ചെയ്യാന്‍ പറ്റുമോ എന്നൊക്കെ തോന്നിക്കുന്ന വേഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദേവന്‍ അഭിമുഖത്തില്‍ പറയുന്നു.
അഭിമന്യുവിനെ കുത്തിയ കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കള്‍ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് പ്രതികള്‍
ചെറുപ്പത്തില്‍ കലാപരമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ചെറുപ്പത്തില്‍ ആര്‍മിയില്‍ ചേരാനുള്ള ആഗ്രഹമായിരുന്നെന്നും പിന്നെ ഉള്ളിലുള്ളത് രാഷ്ട്രീയമാണെന്നും ദേവന്‍ പറയുന്നു.
തന്റെ മനസില്‍ ആദ്യമായൊരു രാഷ്ട്രീയചിത്രം വരയ്ക്കുന്നത് വി.എം സുധീരനാണെന്ന് പറഞ്ഞ് അക്കാലത്തുണ്ടായ അനുഭവവും ദേവന്‍ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
“ഞാന്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലായിരുന്നു പഠിച്ചത്. ഞങ്ങളുടെ സ്‌കൂളില്‍ സമരമില്ല. അത് എന്താണെന്ന് അറിയാന്‍ ഒരിക്കല്‍ അടുത്തുള്ള കോളേജില്‍ പോയി. ചെന്നപ്പോള്‍ ഗേറ്റില്‍ ഭയങ്കര അടിയാണ്. അതിനിടയില്‍ നിന്ന് വെളുത്ത് മെലിഞ്ഞൊരു ചെറുപ്പക്കാരന്‍ കിട്ടുന്ന അടിയൊക്കെ വാങ്ങിക്കൂട്ടുന്നു. ഓടിപ്പോവാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ട് പോലും പ്രതികരിച്ച് നില്‍ക്കുകയാണ്. അതിശയം തോന്നി. അടുത്ത ദിവസത്ത പത്രത്തിലാണ് വായിക്കുന്നത് കോളേജില്‍ നടന്ന അടിപിടിയില്‍ പരിക്കുപറ്റി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആളാണ് വി.എം സുധീരന്‍ എന്ന് അങ്ങനെ എന്റെ മനസില്‍ ആദ്യമായൊരു രാഷ്ട്രീയചിത്രം വരയ്ക്കുന്നത് വി.എം സുധീരനാണ്” – ദേവന്‍ പറയുന്നു.