Entertainment news
തുടക്കത്തില്‍ വേറെ പ്ലാനുകളായിരുന്നു; പക്ഷെ അദിതിയെങ്കിലും ഇല്ലാതെ പടം ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞു: ദേവ് മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 17, 02:19 pm
Tuesday, 17th January 2023, 7:49 pm

ഷാനവാസ് നാരാണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ദേവ് മോഹന്‍. സാമന്ത റൂത്പ്രഭു കേന്ദ്ര കഥാപാത്രമായെത്തുന്ന ശാകുന്തളമാണ് ദേവിന്റേതായി റിലീസിനൊരുങ്ങി നില്‍ക്കുന്ന സിനിമ.

തന്റെ ആദ്യ സിനിമയില്‍ തന്നെ അദിതി റാവുവിനെ പോലെ ഇന്ത്യ മുഴുവന്‍ താരപ്രഭയുള്ള ഒരു നടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദേവ് മോഹന്‍.

സൂഫിയും സുജാതയും ചെയ്യുന്ന സമയത്ത് അദിതിയായിരുന്നു നായിക എന്ന് അറിയാമായിരുന്നോയെന്ന ചോദ്യത്തിന് ആദ്യം തമാശരൂപേണയാണ് നടന്‍ മറുപടി പറയുന്നത്.

”അദിതിയെ ആയിരുന്നില്ല തുടക്കത്തില്‍ സിനിമയിലേക്ക് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ പിന്നെ അത് കഴിഞ്ഞപ്പോള്‍ അദിതിയെങ്കിലും ഇല്ലാതെ ഈ പടം ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞു.

എന്നാപ്പിന്നെ അദിതിയെ വിളിക്കാം എന്ന് അവരും പറഞ്ഞു (ചിരി). അല്ലാതെ ഞാന്‍ പിന്നെ എന്താ പറയുക,” ദേവ് മോഹന്‍ പറഞ്ഞു.

സൂഫിയും സുജാതയും സിനിമയില്‍ അദിതി റാവു എത്തിയതിനെ കുറിച്ചും ദേവ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ശരിക്കും അദിതിയെയായിരുന്നില്ല ആദ്യം വിചാരിച്ചിരുന്നത്. തുടക്കത്തില്‍ വേറെ പ്ലാനുകളുണ്ടായിരുന്നു. പിന്നെ അത് കുറേ നാളിങ്ങനെ നീണ്ടുപോയി. പിന്നെ ആ ശരിയായ വ്യക്തിയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ കുറച്ച് സമയമെടുത്തു.

അങ്ങനെയാണ് അതിഥിയെ മീറ്റ് ചെയ്തപ്പോള്‍ ഇങ്ങനെയൊരു ഓപ്ഷന്‍ വിജയ് സാറിന് തോന്നിയത്. അദിതിയുടെ കൂടെ അഭിനയിക്കാന്‍ പറ്റുമോ എന്ന് എന്നോട് ചോദിച്ചു,”

ശാകുന്തളത്തില്‍ സാമന്തക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”സാമന്തയാണ് നായികയെന്ന് പറഞ്ഞു. ഞാന്‍ വിചാരിച്ചു ചുമ്മാ കളിപ്പിക്കാന്‍ പറയുകയാണെന്ന്, ഓക്കെ ശരി എന്ന് പറഞ്ഞു. പിന്നെയാണ് മനസിലായത് അവര് സീരിയസാണെന്ന്.

ഓ എന്നാപ്പിന്നെ ഓക്കെ, അടുത്തത് സാമന്തയുടെ കൂടെ ചെയ്യാം എന്ന് ഞാനും വിചാരിച്ചു (ചിരി). പിന്നെ ഞാനെന്ത് പറയണം,” നടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

Content Highlight: Actor Dev Mohan about Sufiyum Sujatayum movie and Aditi Rao Hydari