ചെമ്പന്‍ ചേട്ടനും ഷൈന്‍ ചേട്ടനും രണ്ട് സൈഡിലിരുന്ന് എന്നെ കൊല്ലുകയായിരുന്നു; അക്കാര്യത്തില്‍ പുള്ളിക്ക് വിട്ടുവീഴ്ച്ചയില്ല: ഡെയ്ന്‍ ഡേവിസ്
Entertainment news
ചെമ്പന്‍ ചേട്ടനും ഷൈന്‍ ചേട്ടനും രണ്ട് സൈഡിലിരുന്ന് എന്നെ കൊല്ലുകയായിരുന്നു; അക്കാര്യത്തില്‍ പുള്ളിക്ക് വിട്ടുവീഴ്ച്ചയില്ല: ഡെയ്ന്‍ ഡേവിസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th March 2023, 12:20 pm

 

മനു സുധാകരന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ നായകനായ സിനിമയാണ് ബൂമറാംഗ്. ചിത്രത്തില്‍ ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഡെയ്ന്‍ ഡേവിസും പ്രധാന വേഷത്തിലെത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഡെയ്ന്‍.

ഷൈന്‍ ടോം ചാക്കോയുടെ കൂടെ അഭിനയിക്കാന്‍ ആദ്യം തനിക്ക് പേടിയായിരുന്നുവെന്നും പിന്നീട് അതൊക്കെ മാറിയെന്നും ഡെയ്ന്‍ പറഞ്ഞു. ഷൈന്‍ വളരെ സ്‌നേഹത്തോടെയാണ് തന്നോട് പെരുമാറിയതെന്നും തന്റെ പരിപാടി അദ്ദേഹം സ്ഥിരമായി കാണാറുണ്ടെന്നും മൂവി കഫേക്ക് നല്‍കിയ അഭിമുഖത്തില്‍ ഡെയ്ന്‍ പറഞ്ഞു.

സിനിമയില്‍ ഷൈന്‍ ചേട്ടനും സംയുക്തയുമാണ് ഏറ്റവും കൂടുതല്‍ കോമ്പിനേഷന്‍ സീനുകള്‍ ചെയ്യുന്നത്. പുള്ളി ഭയങ്കര ചില്ലായിട്ടുള്ള മനുഷ്യനാണ്. പക്ഷെ എത്ര ചില്ലാണെന്ന് പറഞ്ഞാലും പെര്‍ഫോം ചെയ്യേണ്ട സമയത്ത് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.

ഫ്‌ളാറ്റില്‍ തന്നെയാണ് സിനിമ കൂടുതലും ഷൂട്ട് ചെയ്തത്. ചെമ്പന്‍ ചേട്ടനും ഷൈന്‍ ചേട്ടനുമായിട്ടൊക്കെയുള്ള കോമ്പിനേഷന്‍ സീനൊക്കെ അവിടെ തന്നെയായിരുന്നു. പുള്ളിയുടെ കൂടെയുള്ള ആദ്യത്തെ സിനിമയാണല്ലോ. ആദ്യത്തെ ദിവസമൊക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നു. അത് കഴിഞ്ഞിട്ട് ശിവരാത്രി എന്ന് പറയുന്ന ഒരു പടവും കൂടി ഞങ്ങള്‍ ചെയ്തു.

ആദ്യം പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും പുള്ളി ഭയങ്കര ചില്ലായിരുന്നു കൂളായിരുന്നു. ഷൈന്‍ ചേട്ടന്‍ ഞാന്‍ ചെയ്യുന്ന ഷോയൊക്കെ കാണാറുണ്ട്. അവിടെ പെണ്‍മ്പിള്ളേര്‍ വരുമ്പോള്‍ ഞാന്‍ പ്രൊപ്പോസ് ചെയ്യുന്നതിന്റെ വീഡിയോ ചെമ്പന്‍ ചേട്ടനെ കാണിച്ച് കൊടുത്തു.

ചെമ്പന്‍ ചേട്ടന്‍ അതിന് മുമ്പ് അതൊന്നും കണ്ടിരുന്നില്ല. അത് കഴിഞ്ഞാല്‍ ശരിക്കും അവര്‍ രണ്ട് സൈഡിലിരുന്ന് എന്നെ കൊല്ലുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ പരിപാടി ഭയങ്കര രസമായിരുന്നു,’ ഡെയ്ന്‍ പറഞ്ഞു.

content highlight: actor dane davis about shine tom chacko and chemban vinod