കൊച്ചി: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ശക്തമായ തിരക്കഥയിലൂടെയും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയയാളാണ് മുരളി ഗോപി. മുരളി തിരക്കഥയൊരുക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രം ഏറെ ജനപ്രീതി നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പൃഥ്വിരാജ് എന്ന സംവിധായകനെപ്പറ്റി തുറന്നുപറയുകയാണ് മുരളി. പോപ്പര്‍ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ തിരക്കഥകളുടെ സ്വത്വം മനസ്സിലാക്കാന്‍ പെട്ടെന്ന് കഴിയുന്നയാളാണ് രാജുവെന്ന് മുരളി പറഞ്ഞു.
സിനിമയിലെ ലെന്‍സിംഗിനെക്കുറിച്ചുള്ളൊരു ബോധം, അതിന്റെ ഗ്രാമര്‍ മനസ്സിലാക്കുന്നയാളാണ് യഥാര്‍ത്ഥ സംവിധായകന്‍. ഒരു സീനിനെ എന്തെല്ലാം രീതിയില്‍ ക്യാപ്ചര്‍ ചെയ്യണം, എവിടെയെല്ലാം മൂവ്‌മെന്റ്‌സ് വരണം എന്നുള്ളത് വളരെ പ്രധാനമാണ്. ഒരു വിഷ്വല്‍ ട്രീറ്റ് ആയി മാത്രം മാറ്റാന്‍ ശ്രമിക്കാതെ അതിന്റെ ആത്മാവ് അറിയുക. അനമോര്‍ഫിക് ലെന്‍സുപയോഗിച്ച് സിനിമ ഷൂട്ട് ചെയ്യണമെന്ന് രാജു പറയുന്നത് തിരക്കഥ വായിച്ച് അതിന്റെ ടോണ്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷമാണ്. അതാണ് എന്റെ എല്ലാ അഭിമുഖങ്ങളിലും ഞാന്‍ പറയുന്നത്, എന്റെ തിരക്കഥയുടെ സ്വത്വം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നയാള്‍ രാജുവാണ് എന്ന്’, മുരളി ഗോപി പറഞ്ഞു.
പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന് മലയാള സിനിമയുടെ ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത ആദ്യം ചിത്രം കൂടിയായിരുന്നു ലൂസിഫര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക