tamil cinema
കണക്കിന്റെ കളികളുമായി കോബ്ര; വിക്രമിന് വില്ലന്മാരായി റോഷനും ഇര്‍ഫാനും; ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 09, 06:11 am
Saturday, 9th January 2021, 11:41 am

ചെന്നൈ: ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് ശേഷം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ ആണ് വിക്രമിന്റെ നായികയാവുന്നത്. ഇരുപത്തിയഞ്ച് വ്യത്യസ്ത വേഷങ്ങളില്‍ വിക്രം എത്തുമെന്നാണ് ചിത്രത്തിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍.

7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രം ഉടന്‍ റിലീസിന് എത്തിയേക്കും.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും ചിത്രത്തില്‍ ഉണ്ട്. നേരത്തെ ഷെയ്ന്‍ നിഗത്തിനെയായിരുന്നു ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്.

കൊവിഡ് കാലത്ത് തന്റെ പ്രതിഫലത്തിന്റെ 40 ശതമാനം അജയ് കുറച്ചത് വാര്‍ത്തയായിരുന്നു. തമിഴില്‍ ഏറെ ഹിറ്റായിരുന്ന ഡെമോത്തി കോളനി ഒരുക്കിയതും അജയ് ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Chiyaan Vikram new tamil movie Cobra – Official Teaser out irfan khan and roshan mathew | AR Rahman | R Ajay Gnanamuthu | 7 Screen Studio