ഹൈദരാബാദ്: ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയുമായി തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി.
ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൊറോണ ക്രൈസിസ് ചാരിറ്റി എന്ന സംഘടനയും അപ്പോളോ 24*7 മായി സഹകരിച്ചാണ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി ആരംഭിച്ചത്.
ഏപ്രില്‍ 22 മുതല്‍ ഒരു മാസക്കാലമാണ് 45 വയസിന് മുകളിലുള്ള തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.
താരം തന്നെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. ഒരുമാസത്തോളമാണ് ഇത്തരത്തില്‍ സൗജന്യ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന് യോഗ്യത നേടുന്നവരുടെ പങ്കാളികള്‍ക്കും സൗജന്യ വാക്‌സിന് ഡ്രൈവിന് യോഗ്യതയുണ്ടാകും.
അതേസമയം തെലുങ്കാനയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച്ച മാത്രം സംസ്ഥാനത്ത് 6542 പുതിയ കൊവിഡ് -19 കേസുകളും 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതില്‍ 898 കേസുകളും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക