|

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ രാവിലെ എട്ടുമണിയോടെയായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളാല്‍ കുറെ നാളായി ചികിത്സയിലായിരുന്നു.

1981 ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു ക്യാപ്റ്റന്‍ രാജുവിന്റെ ജനനം.

സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ “ലക്ഷ്മി സ്റ്റാര്‍ച്ച്” എന്ന കമ്പനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്.

പ്രമീളയാണ് രാജുവിന്റെ ഭാര്യ. മകന്‍ രവി

Latest Stories