ചലച്ചിത്ര നടൻ സി.വി. ദേവ് അന്തരിച്ചു
Entertainment
ചലച്ചിത്ര നടൻ സി.വി. ദേവ് അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th June 2023, 7:36 pm

സിനിമ നാടക നടൻ സി.വി. ദേവ് അന്തരിച്ചു.  83 വയസ്സായിരുന്നു അദ്ദേഹത്തിന്. അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാടക വേദികളിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തിയത്.

‘യാരോ ഒരാൾ’ എന്ന ചിത്രത്തിലൂടെയാണ് സി.വി ദേവ് സിനിമയിലേക്ക് എത്തിയത്. നൂറിൽപരം സിനിമകളിലും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

സന്ദേശം, മന്നാടിയാൻ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, ഉറുമ്പുകൾ ഉറങ്ങാറില്ല, മിഴിരണ്ടിലും, സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കോഴിക്കോടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം.

Content highlights: Actor C.V Dev Passed away