|

പണം മോഹിച്ചോ, ഫെയ്മിന് വേണ്ടിയോ ആയിരുന്നില്ല സംവൃത അത് ചെയ്തത്: ബിജു മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിജു മേനോന്‍, സംവൃത സുനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രജിത് സംവിധാനം ചെയ്ത സിനിമയാണ് സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. നീണ്ടകാലത്തിന് ശേഷം സംവൃത തിരിച്ചുവരവ് നടത്തിയ ചിത്രംകൂടിയായിരുന്നു അത്. സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ബിജു മേനോന്‍.

സംവൃതയില്‍ ഒട്ടും ഇഷ്ടമില്ലാത്ത കാര്യമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. മാഹിയിലെ വെയിലത്ത് തന്റെ ചെറിയ കുഞ്ഞിനെയുമായി വന്ന് തങ്ങളോട് നല്ല രീതിയില്‍ സഹകരിച്ച സംവൃതയോട് എങ്ങനെ ദേഷ്യം തോന്നാനാണ് എന്നാണ് ബിജു മേനോന്‍ ചോദിച്ചത്.

‘അങ്ങനെ ഒന്നുമില്ല. കാരണം സംവൃത ആ സിനിമയില്‍ അഭിനയിക്കണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. തന്റെ കുഞ്ഞുകുട്ടിയുമായിട്ടാണ് സംവൃത വന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത് മാഹിയില്‍ വെച്ചായിരുന്നു. നല്ല ചൂട് കാലമായിരുന്നു അത്.

കുഞ്ഞിനെയും കൊണ്ട് അത്രയും ദൂരം വന്ന് സംവൃത അഭിനയിക്കാന്‍ കാരണം സിനിമയുടെ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ഫിനാന്‍ഷ്യലായി എന്തെങ്കിലും മോഹിച്ചോ, ഫെയ്ം മോഹിച്ചോ ആയിരുന്നില്ല. അവര്‍ വന്നു എല്ലാ കാര്യങ്ങളിലും നന്നായി സഹകരിച്ചു. നന്നായി അഭിനയിച്ചു തിരിച്ച് പോയി.

ആ കുഞ്ഞിനെയും വെച്ച് അത്രയും ദിവസം ഞങ്ങളോടൊപ്പം സഹകരിച്ച് നിന്ന സംവൃതയോട് എനിക്ക് എന്ത് ദേഷ്യം തോന്നാനാണ്. അത്രയും സഹിച്ചും സഹകരിച്ചും നിന്നതിന് നന്ദി മാത്രമേയുള്ളൂ,’ ബിജു മേനോന്‍ പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യം പുഷ്‌കര്‍ തിരക്കഥ എഴുതി സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കമാണ് ബിജു മേനോന്റേതായി ഏറ്റവും ഒടുില്‍ തിയേറ്ററിലെത്തിയ സിനിമ. വിനീത് സ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actor biju menon about samvrutha sunil

Latest Stories