|

'ഭീമന്‍ രഘു എഴുന്നേറ്റ് നിന്നെന്ന് മമ്മൂട്ടിയോട് പറഞ്ഞാല്‍ 'തന്റെ ജോലി നോക്കി പോടോ' എന്ന് പറയും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയേയും മോഹന്‍ലാലിനെ പറ്റി സംസാരിക്കുകയാണ് നടന്‍ ഭീമന്‍ രഘു. സിനിമയിലിപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലുമായി നല്ല ബന്ധമാണുള്ളതെന്ന് ഭീമന്‍ രഘു പറഞ്ഞു. തന്നെ പറ്റിയുള്ള ട്രോളുകള്‍ കണ്ടാല്‍ അവരുടെ പ്രതികരണമെന്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനെ പറ്റി ഭീമന്‍ രഘു പറഞ്ഞത്.

‘ഞാന്‍ അങ്ങോട്ടും പറയാറില്ല, അവരില്‍ നിന്നും മറുപടി കിട്ടാറുമില്ല. ഇതൊക്കെ ഓരോ പോക്കണംകെട്ട ആളുകള്‍ ചെയ്ത പരിപാടിയാണെന്ന് അവരുടെ മനസിലുണ്ട്. അതിനെന്തിനാ അവര്‍ മറുപടി പറയുന്നത്. കാര്യത്തോട് അടുക്കുമ്പോള്‍ അവര്‍ മറുപടി പറയും. അത് വേറെ കാര്യം.

ആ ഭീമന്‍ രഘു 24 മണിക്കൂറും എഴുന്നേറ്റ് നില്‍ക്കുകയാണെന്ന് മമ്മൂട്ടിയോട് പോയി പറഞ്ഞാല്‍ ‘താന്‍ തന്റെ ജോലി നോക്കി പോടോ, തനിക്ക് ഇഷ്ടമുള്ളത് വല്ലോം ചെയ്യ്’ എന്ന് പറയും. ‘അണ്ണനെന്തിനാ ഇതൊക്കെ ശ്രദ്ധിക്കുന്നത്, അവര്‍ ഇഷ്ടമുള്ളത് ചെയ്യട്ടെ’ എന്നേ ലാല്‍ പറയൂ. എനിക്ക് തന്നെ മറുപടി പറയാന്‍ സമയമില്ല. പിന്നെങ്ങനാ അവര്‍ക്ക് ഉണ്ടാവുന്നത്. അവര്‍ക്ക് അതിന്റെ കാര്യമൊന്നുമില്ല.

നേരത്തെ ട്രോള്‍ ചെയ്തവരൊക്കെ ഇപ്പോള്‍ തിരിച്ച് പറയാന്‍ തുടങ്ങി ഈ പാവപ്പെട്ട മനുഷ്യനെയാണോ ഞങ്ങള് ട്രോള്‍ ചെയ്തതെന്ന്. ട്രോളുകള്‍ക്ക് ഒക്കെ ഞാന്‍ മറുപടി കൊടുക്കാറുണ്ട്. എനിക്കതില്‍ ഒളിക്കേണ്ട കാര്യമൊന്നുമില്ല,’ ഭീമന്‍ രഘു പറഞ്ഞു.

മിസ്റ്റര്‍ ഹാക്കറാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഭീമന്‍ രഘുവിന്റെ ചിത്രം. ഹാരിസ് കല്ലാര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അന്നാ രാജനാണ് നായികയായത്. സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിച്ചത്.

Content Highlight: Actor Bheeman Raghu is talking about Mammootty and Mohanlal