ഫൈറ്റ് സീനുകളില്‍ മോഹന്‍ലാലിന്റെ ദേഹത്ത് ശരിക്കും ഇടിക്കാറുണ്ടെന്ന് നടന്‍ ഭീമന്‍ രഘു. കോണ്ടാക്ട് ചെയ്ത് മാത്രം ഫൈറ്റ് ചെയ്യുന്നയാളാണ് മോഹന്‍ലാലെന്നും അദ്ദേഹം ദേഹത്ത് അടിക്കാന്‍ പറഞ്ഞാല്‍ അതു ചെയ്തിരിക്കണമെന്നും ഭീമന്‍ രഘു പറഞ്ഞു.
സ്ഫടികത്തില്‍ തിലകനെ വെച്ച് ഭദ്രന്‍ അഭിനയിപ്പിക്കുന്നത് കണ്ട് താന്‍ അന്തം വിട്ടുപോയെന്നും ഭീമന്‍ രഘു പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഭദ്രന്‍ ഭയങ്കര ഡെഡിക്കേറ്റഡാണ്. ഒരോ ക്യാരക്ടറിനെക്കുറിച്ചെല്ലാം കൃത്യമായിട്ട് പറഞ്ഞുകൊടുക്കും. തിലകനെ കൊണ്ടൊക്കെ അഭിനയിപ്പിക്കുന്നത് കണ്ടിട്ട് ഞാന്‍ അന്തം വിട്ടുപോയി.
സ്ഫടികത്തില്‍ തിലകന്‍ എന്ന് പറയുന്നത് ഒരു കഥാപാത്രമല്ല. മോഹന്‍ലാലിന്റെ തന്തയെന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം അവിടെ നില്‍ക്കുന്നത്. ലാല്‍ കോണ്ടാക്ട് ചെയ്ത് മാത്രമെ ഫൈറ്റ് ചെയ്യുകയുള്ളു. അടിക്കാന്‍ പറഞ്ഞാല്‍ നമ്മള്‍ അടിച്ചിരിക്കണം. എന്നാല്‍ മാത്രമെ ലാല്‍ തിരിച്ച് അടിക്കുകയുളളൂ.
കോണ്ടാക്ട് ചെയ്യുമ്പോള്‍ നിനക്ക് വേദന എടുക്കില്ലെയെന്ന് ഞാന്‍ ലാലിനോട് ചോദിക്കാറുണ്ട്. ഞാന്‍ അടിക്കുമ്പോള്‍ നിനക്ക് വേദന എടുക്കില്ലെ, അതുപോലെ തന്നെയാണ് ഇത് എന്നാണ് പറയുക. അടിക്കുമ്പോള്‍ കൈക്കും കാലിനും മാത്രമാണ് അടിക്കുക. വേറെ സ്ഥലങ്ങളില്‍ ഒന്നും അടിക്കില്ല,” ഭീമന്‍ രഘു പറഞ്ഞു.
content highlight: actor bheeman raghu about mohanlal