മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ജയനാണെന്ന് നടന്‍ ഭീമന്‍ രഘു. എല്ലാ ആക്ടേര്‍സും ജയനെ പോലെ അഭിനയിക്കാന്‍ നോക്കുന്നുണ്ടെന്നും മമ്മൂട്ടി ഒരു പടത്തില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ടെന്നും രഘു പറഞ്ഞു.
ജയന് വേണ്ടി തയ്യാറാക്കിയ സിനിമയായിരുന്നു ഭീമനെന്നും അദ്ദേഹം മരണപ്പെട്ടപ്പോഴാണ് തന്നെ അതിനായി സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ എന്ന് പറയാന്‍ പറ്റുന്ന സൂപ്പര്‍സ്റ്റാര്‍ ജയന്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവും വേണ്ട. എല്ലാ ആക്ടേര്‍സും ജയനെ പോലെ അഭിനയിക്കുന്നുണ്ട്.
മമ്മൂട്ടി ഒരു പടത്തില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്. ജയന്റെ അതേ വേഷത്തില്‍ ഒരു പടത്തില്‍ സീമയുടെ കൂടെ മമ്മൂട്ടി അഭിനയിച്ചിരുന്നു. ജയനെ ആര്‍ക്കും മറക്കാന്‍ പറ്റില്ല.
ജയന്‍ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് വേണ്ടി എഴുതി വെച്ചൊരു സബ്ജക്ട് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. ജയന്റെ ഡെഡ്‌ബോഡി കൊല്ലത്ത് മറവ് ചെയ്യാന്‍ കൊണ്ടു പോയപ്പോള്‍ അതിന്റെ കൂടെ എനിക്കും പോവാന്‍ പറ്റി.
ജോഷിയുടെ മൂര്‍ഖന്‍ എന്ന പടത്തില്‍ ജയന്‍ മരണത്തെക്കുറിച്ച് പറയുമ്പോള്‍ മുഴുവന്‍ ഭാഗത്തും ഞാനുണ്ട്. അവിടെയാണ് ഞാനും ജയനും തമ്മില്‍ ഒരു താരതമ്യം വന്നത്.
എന്നെ വെച്ച് ഭീമന്‍ എന്ന പടം ഇറക്കിയപ്പോള്‍ അത് വളരെ നല്ല അഭിപ്രായം നേടി 365 ദിവസം തിയേറ്ററില്‍ ഓടിയിരുന്നു. അതിന് ശേഷം ഭീമന്‍ രഘു എന്നത് വലിയൊരു ബ്രാന്‍ഡായി മാറി.
ഇപ്പോഴും എന്നെ ആ പേരിലാണ് ആളുകള്‍ അറിയുന്നത്. ആരെയെങ്കിലും ഫോണ്‍ ചെയ്ത് ഞാന്‍ രഘുവാണെന്ന് പറയുമ്പോള്‍ അവര്‍ക്ക് മനസിലാവില്ല. പക്ഷെ ഭീമന്‍ രഘുവാണെന്ന് പറയുമ്പോള്‍ പെട്ടെന്ന് തിരിച്ചറിയും,” അദ്ദേഹം പറഞ്ഞു.
content highlight: actor beeman raghu about jayan