| Saturday, 21st April 2018, 10:23 pm

മോദി, ഏത് മാളത്തില്‍ ഒളിച്ചാലും ജനങ്ങള്‍ നിങ്ങളെ ശിക്ഷിക്കും; നിങ്ങള്‍ ഒറ്റുകാരനും ചതിയനുമാണ്; രൂക്ഷവിമര്‍ശനവുമായി സൂപ്പര്‍ താരം ബാലകൃഷ്ണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലുങ്ക് സൂപ്പര്‍ താരവും തെലുങ്ക് ദേശം എം.എല്‍.എയുമായ ബാലകൃഷ്ണ. മോദി ഒറ്റുകാരനും ചതിയനുമാണെന്ന് അദ്ദേഹം പറഞ്ഞു. വിജയവാഡയില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു ബാലകൃഷ്ണയുടെ വിമര്‍ശനം.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തല്ല ആന്ധ്രാപ്രദേശ് എന്നും അത് കൊണ്ട മോദിയുടെ ശാസനങ്ങളൊന്നും ഇവിടെ നടക്കില്ലെന്നും ബാലകൃഷ്ണ പറഞ്ഞു.


Also Read കഠ്വ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായില്ലെന്ന വ്യാജ വാര്‍ത്തയുമായി സംഘപരിവാര്‍ അനുകൂല ഹിന്ദി ദിനപത്രം; വ്യാജപ്രചരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം


ആന്ധ്രക്കാര്‍ ധീരന്മാരാണ് 1984ല്‍ എന്‍.ടി.ആര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നോക്കിയ കോണ്‍ഗ്രസിന് ഞങ്ങളുടെ ശക്തി കാണിച്ചതാണ് . ആന്ധ്രാക്കാര്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ നിങ്ങള്‍ക്കെതിരാണ്. നിങ്ങള്‍ ചതിയനും ഒറ്റുകാരനുമാണ്. ഒറ്റ സീറ്റു പോലും ഇനി നിങ്ങള്‍ക്ക് കിട്ടില്ല- ബാലകൃഷ്ണ പറഞ്ഞു.

ജനങ്ങളുമായി സംസാരിക്കൂ, അല്ലെങ്കില്‍ ഏത് മാളത്തിലൊളിച്ചാലും അവര്‍ നിങ്ങളെ ശിക്ഷിക്കുമെന്നും ബാലകൃഷണ പറഞ്ഞു. അതേസമയം
ബാലകൃഷ്ണയ്ക്കെതിരെ പരാതിയുമായി ബി.ജെ.പി രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബാലകൃഷ്ണക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ആന്ധ്രപ്രദേശ് ബി.ജെ.പി ഘടകം ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more