രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇറങ്ങിയ പുതിയ ചിത്രമാണ് സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നടന്‍ ബാലചന്ദ്ര മേനോനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മന്ത്രിയായി അഭിനയിച്ചത്, ഇന്ന് അദ്ദേഹം വളര്‍ന്ന് കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി വരെ ആയിരിക്കുന്നു എന്ന് പറയുകയാണ് ബാലചന്ദ്ര മേനോന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം.
1991 മാര്‍ച്ച് 28നായിരുന്നു ബാലചന്ദ്രമേനോന്റെ സംവിധാനത്തിലൊരുങ്ങിയ ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമ റിലീസ് ആയത്. ഇന്നേക്ക് മുപ്പത് വര്‍ഷമാകുന്നു ആ ചിത്രത്തിന് എന്ന് ഓര്‍മപ്പെടുത്തുന്ന ബാലചന്ദ്രമേനോന്‍ ഇത്രയും വര്‍ഷം കഴിയുമ്പോള്‍ ആ മന്ത്രി വളര്‍ന്ന് മുഖ്യമന്ത്രിയായിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.
വി. സുകുമാരന്‍ എന്ന മന്ത്രിയുടെ കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ അഭിനയിച്ചത്.
മാര്‍ച്ച് 26നാണ് വണ്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. രാഷ്ട്രീയ ത്രില്ലര്‍ സിനിമയായ വണ്ണിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
പ്രതിപക്ഷ നേതാവായി നടന്‍ മുരളീഗോപിയാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് കേരളത്തിലെ നിലവിലെ രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ്, ഗായത്രി അരുണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ