വ്യക്തി ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ബാല. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 നെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് ബാല.
വ്യക്തി ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ബാല. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 നെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് ബാല.
ഒരുപാട് പണം ചെലവാക്കി ഒരു റോക്കറ്റ് വിക്ഷേപിക്കുമ്പോൾ ഇന്ത്യയിലെ പാവപ്പെട്ട കുട്ടികളെ കുറിച്ചും ചിന്തിക്കണമെന്നാണ് ബാല പറയുന്നത്.
‘എന്തായാലും നമുക്ക് ചന്ദ്രനെ നേരിട്ട് പോയി കാണാൻ പറ്റില്ലല്ലോ?,’ ബാല ചോദിക്കുന്നു. സിനിമാ മേഖലയിൽ എല്ലാവരും ഒരുപോലെ വളരണം അതുപോലെ തന്നെയാണ് എല്ലാ മേഖലയുമെന്ന് പറഞ്ഞാണ് ബാല മാധ്യമ പ്രവർത്തകരോട് ചന്ദ്രയാൻ 3 നെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘എല്ലാവരും ഒരുപോലെ വളർന്ന് വികസിക്കണം. അതാണ് ആരോഗ്യകരമായ മത്സരമായി മാറുന്നത്. നമ്മുടെ ഒരു ലക്ഷ്യം നടന്നു കഴിഞ്ഞാൽ അടുത്തതിനു വേണ്ടി നമ്മൾ കഠിനമായി ശ്രമിച്ചു കൊണ്ടേയിരിക്കണം. അപ്പോൾ മാത്രമേ വളർച്ചയുണ്ടാവുകയുള്ളു. എല്ലാ കാര്യത്തിലും അങ്ങനെയാണ്. സിനിമയിൽ മാത്രമല്ല.
ഉദാഹരണം പറയുകയാണെങ്കിൽ ഇന്ത്യ ഇപ്പോൾ ചന്ദ്രനിലേക്ക് മൂന്നാമത്തെ റോക്കറ്റായ ചന്ദ്രയാൻ 3 വിക്ഷേപിച്ചു. പക്ഷേ ഇവിടെ ഇന്ത്യയിൽ പഠിക്കാൻ പോലും കഴിവില്ലാത്ത വിദ്യാഭ്യാസമില്ലാത്ത എത്രയോ പാവപ്പെട്ട കുട്ടികളില്ലേ?അവരുടെ പഠനത്തിന് വേണ്ടി കുറച്ചു പണം ചെലവാക്കിയാൽ അവർക്കും പഠിച്ചു വളരാൻ കഴിയില്ലേ?
3000 കോടി രൂപ ചെലവാക്കി ഒരു റോക്കറ്റ് വിക്ഷേപിക്കുമ്പോൾ എല്ലാ വികാരങ്ങളോടുംകൂടിയ ജീവനുള്ള പഠിച്ചു വളരണമെന്ന് ആഗ്രഹമുള്ള ഒരുപാട് പാവപ്പെട്ടവരുണ്ട്, അവർക്കു വേണ്ടിയും കുറച്ചു പണം ചെലവ് ചെയ്യാമല്ലോ. അതുപോലെ ആശുപത്രികളിലേക്കും ഉപയോഗിക്കാമല്ലോ.
എന്തായാലും നമുക്ക് ചന്ദ്രനെ പോയി നേരിട്ട് കാണാൻ പറ്റുമോ?അവിടെയുള്ളത് എന്താണെന്ന് അറിയാൻ കഴിയുമോ? ഇല്ലല്ലോ. പക്ഷേ അടുത്തിരിക്കുന്നവരുടെ കഷ്ടപ്പാട് കാണാനും മനസ്സിലാക്കാനും കഴിയും. അതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത്.
അവരും വളരണം ഇവരും വളരണം. എല്ലാവരും ഒന്നിച്ചു വളരുന്നതാണ് പരിണാമ വളർച്ച. സിനിമയുടെ കാര്യത്തിലാണെങ്കിലും അത് അങ്ങനെയാണ്,’ ബാല പറയുന്നു.
Content Highlight : Actor Bala Talk About Chandrayaan Three