മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചുവെന്ന് നടന്‍ ബാല. ചിലര്‍ ഒരുപാട് ഉപദ്രവിച്ചുവെന്നും ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് തന്റെ ഭാര്യം എലിസബത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാത്തതെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
‘എലിസബത്ത് മനപ്പൂര്‍വം മാധ്യമങ്ങളുടെ മുമ്പില്‍ വരാത്തതാണ്. ചില മാധ്യമങ്ങള്‍ ഒരുപാട് വേദനിപ്പിച്ചു. കുടുംബജീവിതത്തെ ഉപദ്രവിച്ചു. അത് എന്തിനാണെന്ന് മനസിലായില്ല. ഞാനും എന്റെ ഭാര്യയും പിരിഞ്ഞുപോയി, ബാല ഒറ്റക്കാണ് എന്നൊക്കെ കേള്‍ക്കാന്‍ ഭയങ്കര രസമാണ്. ഇതിലൊന്നും സത്യമില്ല.
എന്ത് വേണമെങ്കിലും പറയാമെന്നാണോ. മാധ്യമങ്ങളോട് ഞാന്‍ തിരിച്ചു ചോദിക്കട്ടെ. ഞാന്‍ തിരിച്ചു ചോദിക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും വിഷമമാവും. ഇവിടെ ഇരുന്ന് ആര്‍ക്കും ആരെ വേണമെങ്കിലും ഉപദ്രവിക്കാം. എന്നിട്ട് കാശുണ്ടെങ്കില്‍ പോവാം. ഒരുപാട് കരഞ്ഞു. പറയാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പറഞ്ഞു. സിനിമ വേറെ ഇവരുടെ മേഖല വേറെ.