| Monday, 28th August 2023, 5:51 pm

നിങ്ങള്‍ സാലറി ചോയ്ച്ചാ... കുറച്ച് കമ്മി പറ; അല്‍ഫോണ്‍സുമൊത്ത് പുതിയ സിനിമ പ്രഖ്യാപിച്ച് നടന്‍ ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിലൂടെ വീണ്ടും തരംഗമാകുകയാണ് നടന്‍ ബാല. ബാല തന്നെ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധാനം ചെയ്യുന്ന അല്‍ഫോണ്‍സിനൊപ്പമാണ് ബാല വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്ന ‘ലൈം ടീ ചോദിച്ചോ’ എന്ന ട്രോള്‍ ഏറ്റെടുത്തുകൊണ്ടാണ് ബാല എത്തുന്നത്.

ഈ ചിത്രം ചെയ്യാമോ എന്ന് ബാല അല്‍ഫോണ്‍സിനോട് ചോദിക്കുമ്പോള്‍ സാലറിയുടെ കാര്യമൊന്നും നമ്മള്‍ സംസാരിച്ചില്ലെന്ന് അല്‍ഫോണ്‍സ് പറയുന്നതും അതിന് മറുപടിയായി ‘നിങ്ങള്‍ സാലറി ചോയ്ച്ചാ’ എന്ന ബാലയുടെ മറുപടിയും വീഡിയോയില്‍ കാണാം.

ഹിറ്റ്‌ലിസ്റ്റ് എന്ന ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ലൈം ടീ ചോദിച്ചോ എന്ന കോമഡി ഡയലോഗ് ടിനി ടോം പറഞ്ഞതിനെ കുറിച്ചും ബാല വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന റിയാലിറ്റി ഷോയിലാണ് ഹിറ്റ്‌ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സാലറി ചോദിച്ചോ, ലൈം ടീ ചോദിച്ചോ എന്ന ബാലയുടെ ചോദ്യങ്ങളെ തമാശ രൂപത്തില്‍ ടിനി ടോം അവതരിപ്പിച്ചത്.

നാന്, പ്രിത്വിരാജ്, ഉണ്ണിമുകുന്ദന്‍ എന്ന് പറഞ്ഞ് തുടങ്ങുന്ന ബാലയുടെ വാചകങ്ങള്‍ ടിനി ടോം അനുകരിച്ചത് അന്ന് ഏറെ വൈറല്‍ ആയിരുന്നു. തുടര്‍ന്ന് ടിനി ടോമിനെതിരെ ബാല രംഗത്ത് വരികയും വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് ബാലയും അത് തമാശയായി എടുക്കുകയായിരുന്നു.

ഇപ്പോള്‍ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനത്തില്‍ അതെ തമാശയുമായി ബാല രംഗത്ത് വന്നത് ഏറെ കൗതുകമാകുകയാണ്.

Content Highlights: Actor Bala’s news dialogue goes viral in Social Media

Latest Stories

We use cookies to give you the best possible experience. Learn more