|

വീട്ടില്‍ കയറിയ ആറ് കള്ളന്മാരെ ഒറ്റക്ക് നേരിട്ടു, അവരുമായുള്ള ഫൈറ്റ് കണ്ട് മകള്‍ പേടിച്ചു: ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വീട്ടില്‍ കള്ളന്‍ കയറിയപ്പോള്‍ അവരെ ഒറ്റക്ക് നേരിട്ട അനുഭവം പറയുകയാണ് നടന്‍ ബാല. ആറ് കള്ളന്മാര്‍ വീട്ടില്‍ കയറിയിരുന്നുവെന്നും അവരെ താന്‍ ഒറ്റക്ക് ഇടിക്കുന്നത് കണ്ട് മകള്‍ പേടിച്ചുവെന്നും ബാല പറഞ്ഞു.

ഫൈറ്റ് അറിയുന്നത് കൊണ്ടാണ് അന്ന് തനിക്ക് അവരെ ആറുപേരെയും ഇടിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം പറഞ്ഞത്.

”എന്റെ വീട്ടില്‍ ഒരു ദിവസം കള്ളന്‍മാര്‍ കേറി. അന്ന് എന്റെ മകള്‍ പേടിച്ച് പോയി. കള്ളന്‍മാരെ ഞാന്‍ ഇടിച്ചു. അവര്‍ ആറുപേരും ഞാന്‍ ഒറ്റക്കുമായിരുന്നു. ഫൈറ്റ് അറിയുന്നത് കൊണ്ട് ഞാന്‍ അവരെ ഇടിച്ചു. എന്റെ മകള്‍ അത് കണ്ട് പേടിച്ചു.

അപ്പോള്‍ അമൃതയും ഉണ്ടായിരുന്നു. ഒച്ചവെച്ച് അവരെല്ലാവരും ഓടിപ്പോയി. മോള്‍ക്ക് പിന്നെ ആ ഒരു ട്രോമ ഉണ്ടായിരുന്നു. അന്ന് ഞാന്‍ എന്റെ മകളോട് ഒരു കാര്യം പറഞ്ഞിരുന്നു. പേടി ഉണ്ടെങ്കില്‍ ഡാഡി ഉണ്ടെന്നായിരുന്നു അത്.

നായകനില്‍ നിന്ന് മാറി ഇപ്പോള്‍ ഞാന്‍ വില്ലനും ക്യാരക്ടര്‍ റോള്‍സുമാണ് ചെയ്യുന്നത്. വിജയ് സേതുപതി എന്ന നടന്‍ തമിഴില്‍ സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹം ഇപ്പോള്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തു. അതുപോലെയുളള കഥാപാത്രങ്ങളാണ് വേണ്ടത്.

ഷെഫീക്കിന്റെ സന്തോഷത്തില്‍ വലിയ താടി വെച്ച് ഞാന്‍ ചെയ്തത് കോമഡി റോള്‍സ് ആണ്. ഒരാളെ ചിരിപ്പിക്കുക എന്ന് പറയുന്നത് ഭയങ്കര കഷ്ടപ്പാടുള്ള പണിയാണ്. അന്ന് ചെയ്ത ഫസ്റ്റ് സീന്‍ കണ്ടിട്ട് ഡയറക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു,” ബാല പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷമാണ് ബാലയുടെ പുതിയ ചിത്രം. നവാഗതനായ അനൂപ് പന്തളമാണ് ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്യുന്നത്. തന്റെ സ്വാഭാവിക ശബ്ദത്തിലും ശൈലിയിലുമാണ് ചിത്രത്തില്‍ ബാല സംസാരിക്കുന്നത്.

ദി ഈസ് റാങ്ങ് എന്ന തന്റെ തന്നെ വൈറലായ ഡയലോഗും ട്രെയിലറില്‍ താരം പറയുന്നുണ്ട്. നവംബര്‍ 25-ന് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തു. ദിവ്യ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്.

content highlight: Actor Bala is telling about  beating  thiefs alone when he broke into his house

Video Stories