കൊച്ചി: നടന്‍ ബാല ആശുപത്രിയില്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നേരത്തേയും ചികിത്സ തേടിയിരുന്നു. ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രയിലെത്തയതിന് ശേഷം ബോധരഹിതനായിരുന്നു.
നിലവില്‍ ഐ.സി.യുവിലാണ് ബാല. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ബാലയെ കാണാന്‍ ഇന്ന് സഹോദരനും സംവിധായകനുമായ ശിവ ആശുപത്രിയിലെത്തും.
Content Highlight: actor bala is in hospital