| Friday, 4th August 2023, 11:59 pm

'ബാല വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി': ആരോപണവുമായി യൂട്യൂബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ബാല തന്റെ വീട്ടില്‍ വന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി യൂട്യൂബര്‍.

സോഷ്യല്‍ മീഡിയയില്‍ ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യുന്ന ആളാണ് ബാലക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ വീട്ടിലില്ലാത്ത സമയത്ത് ആളുകളോടൊപ്പം വന്ന് തന്റെ സുഹൃത്തിനോട് തന്നെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് യൂട്യൂബര്‍ ചില ഓണ്‌ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

‘ഞാന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ബാല ചിലരുമായി വീട്ടില്‍ വന്ന് തോക്ക് ചൂണ്ടി എന്റെ റൂം മേറ്റിനോട് എന്നെ കൊല്ലുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി അവിടെയുണ്ടായിരുന്ന തുണിയൊക്കെ വലിച്ച് എറിഞ്ഞു,’ യൂട്യൂബര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇദ്ദേഹം പങ്കുവെച്ച വിഡിയോ ഡിലീറ്റ് ചെയ്യണമെന്ന അവശ്യമാണ് ബാല നടത്തിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.

അതേസമയം താന്‍ ഇത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും യൂട്യൂബര്‍ ഇതൊക്കെ പറയുമെന്ന് അറിയാം ആയിരുനെന്നും അതുകൊണ്ട് അവിടെ സംഭവിച്ച കാര്യങ്ങള്‍ വിഡിയോ ആയി പകര്‍ത്തിയിട്ടുണ്ട് എന്ന വാദവുമായി ബാലയും രംഗത്ത് വന്നിട്ടുണ്ട്.

ചെകുത്താന്റെ റൂം മേറ്റിനോട് സംസാരിക്കുന്നു എന്ന തരത്തിലുള്ള ഒരു വീഡിയോയും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.


കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബാല പങ്കുവെച്ച ‘ആറാട്ട് അണ്ണന്‍’ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി എന്ന ആളെക്കൊണ്ട് നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയിപ്പിക്കുന്ന വിഡിയോക്ക് എതിരെ ആയിരുന്നു ചെകുത്താന്‍ എന്ന് പറയപ്പെടുന്ന വ്യക്തി വിഡിയോ ചെയ്തത്. ഈ വിഡിയോ ഡിലീറ്റ് ചെയ്യണം എന്ന് ആവശ്യവുമായാണ് ബാല എത്തിയതെന്ന് യൂട്യൂബര്‍ പറഞ്ഞു.

Content Highlight: Actor Bala coming to his house and threatening with a gun youtuber says

We use cookies to give you the best possible experience. Learn more