|

ആ കാര്യത്തിൽ മമ്മൂക്കയെ വെല്ലാൻ മലയാള സിനിമയിൽ ആരുമില്ല, മിടുമിടുക്കനാണ് അദ്ദേഹം: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വ്യത്യസ്തമായ അഭിനയരീതി കൊണ്ടും സംസാരരീതി കൊണ്ടും വലിയ രീതിയിൽ സ്വീകാര്യനായ നടനാണ് ബൈജു.

ബാലതാരമായാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. നാളിതുവരെ ചെറുതും വലുതായി ഒരുപാട് അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ ബൈജുവിന് കഴിഞ്ഞിട്ടുണ്ട്.

കൂടെ അഭിനയിച്ചവരിൽ ഡബ്ബിങ്ങിൽ തന്നെ അത്ഭുതപ്പെടുത്തിയ നടനെ കുറിച്ച് സംസാരിക്കുകയാണ് ബൈജു. ഒരു സീനിന് ഡബ്ബ് ചെയ്യുന്ന കാര്യത്തിൽ മമ്മൂട്ടിയ്ക്ക് പകരക്കാരൻ ഇല്ലായെന്നാണ് ബൈജു പറയുന്നത്.

മമ്മൂട്ടി ആ കാര്യത്തിൽ ഒരു മന്നൻ ആണെന്നും ഒരു സീനിന് വേണ്ട കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമെന്നും ബൈജു പറയുന്നു. ചില സിനിമകൾ മൂന്ന് നാല് ദിവസങ്ങൾ എടുത്താണ് മമ്മൂട്ടി പൂർത്തിയാക്കുകയെന്നും എന്നാൽ അത് പെർഫെക്ട് ആയിരിക്കുമെന്നും ബൈജു സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഡബ്ബിങ്ങിന്റെ കാര്യത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ അതിന്റെ മന്നനാണ് മമ്മൂക്ക. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയുമായിരിക്കും. ഒരു സീനിന് ഏത്‌ തരത്തിലുള്ള ശബ്‌ദം കൊടുക്കണം എങ്ങനെയുള്ള മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്.

ആ കാര്യത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ മിടുമിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിങ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ മൂന്ന് നാല് ദിവസമൊക്കെ എടുത്താണ് അദ്ദേഹം ഒരു സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുക. പക്ഷെ അത് കറക്റ്റ് ആയിരിക്കും,’ബൈജു പറയുന്നു.

Content Highlight: Actor Baiju Talk About Mammooty

Video Stories