| Thursday, 2nd March 2023, 12:38 pm

പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണെങ്കില്‍ അതിനെ റേപ്പ് എന്നൊക്കെ പറയാം; ഇവിടെയാരും തന്നെ റേപ്പ് ചെയ്തുവെന്ന് പരാതി പറഞ്ഞിട്ടില്ലല്ലോ: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സ്ത്രീകളോട് മോശമായി പെരുമാറുന്ന പുരുഷന്മാരുണ്ടാകുമെന്ന് നടന്‍ ബൈജു സന്തോഷ്. പുരുഷന്മാര്‍ അവരുടെ ആഗ്രഹമൊക്കെ പ്രകടിപ്പിക്കുമെന്നും സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ തോന്നിയാല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരിച്ചാല്‍ വിഷയം വഷളാകുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ റേപ്പ് ചെയ്യപ്പെട്ടുവെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയാണ് ഉപദ്രവിച്ചതെങ്കില്‍ അതിനെ റേപ്പ് എന്ന് പറയാമെന്നും ബാക്കിയുള്ളതൊന്നും അതല്ലെന്നും ബൈജു പറഞ്ഞു. താന്‍ പുരുഷന്മാരെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയും സ്ത്രീകളെ കുറച്ച് കാണിക്കാന്‍ വേണ്ടിയുമല്ല ഇതൊക്കെ പറയുന്നതെന്നും കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘കുറേ പുരുഷന്മാര്‍ ചേര്‍ന്ന് ഇവിടെയൊരു സ്ത്രീയെ ബലാത്സംഗം ഒന്നും ചെയ്തില്ലല്ലോ. അങ്ങനത്തെ സംഭവമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും കോഴികളായ പുരുഷന്മാര്‍ ലോകത്ത് എല്ലായിടത്തും ഉണ്ടാകും. എല്ലാ മേഖലയിലും കുറച്ച് കോഴികളായ പുരുഷന്മാരുണ്ട്. അവര്‍ ഇങ്ങനെ അവരുടെ ആഗ്രഹമൊക്കെ പറഞ്ഞുപോകും.

ഒക്കുന്നെങ്കില്‍ ഒക്കട്ടെയെന്നാണ് അവര്‍ കരുതുന്നത്. എന്നും പറഞ്ഞ് ലോകത്തുള്ള എല്ലാ പുരുഷന്മാരേയും നമുക്ക് നന്നാക്കിയെടുക്കാന്‍ സാധിക്കുമോ. അവരുടെ ആഗ്രഹങ്ങള്‍ അവര്‍ പറയും. അപ്പോള്‍ സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ തോന്നുന്നെങ്കില്‍ പ്രതികരിക്കാം. ഇക്കാര്യത്തിലൊക്കെ നമ്മള്‍ കൂടുതല്‍ സംസാരിക്കാന്‍ പോയാല്‍ വിഷയം വഷളാകും.

ഇവിടെയാരും എന്നെ റേപ്പ് ചെയ്തുവെന്ന് പരാതി പറഞ്ഞിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണെങ്കില്‍ അതിനെ റേപ്പ് എന്നൊക്കെ പറയാം. പോക്‌സോ ചുമത്തി കേസെടുക്കാം. പക്ഷെ പതിനെട്ട് വയസ് കഴിഞ്ഞൊരാളാണെങ്കിലോ. ഇവിടെയാരും എന്നെ റേപ്പ് ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടോ, ഇല്ല. ഞാന്‍ പുരുഷന്മാരെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയോ സ്ത്രീകളെ കുറച്ച് കാണിക്കാന്‍ വേണ്ടിയോ പറയുന്നതല്ല,’ ബൈജു പറഞ്ഞു.

content highlight: actor baiju santhosh talks about criminal activities against womoen

We use cookies to give you the best possible experience. Learn more