|

വിപിന്‍ ദാസ്-ബേസില്‍ ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബേസിലും പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.

ബേസിലും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന സിനിമയില്‍ വില്ലനായെത്തുന്നത് പൃഥ്വിരാജാണെന്നാണ് നടന്‍ ബൈജു സന്തോഷ് പറയുന്നത്. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ താരം പറഞ്ഞത്.

ചിത്രം ഏപ്രിലിലാണ് റിലീസ് ചെയ്യുന്നതെന്നും പൃഥ്വിരാജാണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നതെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്.

‘ബിബിന്‍ ദാസിന്റെ സംവിധാനത്തില്‍ ബേസിലും പൃഥ്വിരാജും ചേര്‍ന്ന് അഭിനയിക്കുന്ന ഒരു സിനിമ വരുന്നുണ്ട്. അത് ഏപ്രിലിലാണ് വരുന്നത്. പൃഥ്വിരാജാണ് ആ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തന്നെയാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതും,’ ബൈജു സന്തോഷ്.

https://fb.watch/i-5l7U1rLg/

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദുത്വ സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ദീപു പ്രദീപാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

content highlight: actor baiju santhosh about prithvi basil new movie

Latest Stories

Video Stories