| Tuesday, 7th March 2023, 10:03 pm

മോഹന്‍ലാല്‍ അത്ഭുതമാണെങ്കില്‍ മമ്മൂട്ടിയൊരു ഭൂതമാണ്; ഇവരെ ആരെയുമല്ല, ആ നടനെയാണ് ഞാന്‍ ആരാധിക്കുന്നത്: ബൈജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ അത്ഭുതമാണെങ്കില്‍ മമ്മൂട്ടി ഏത് രൂപത്തിലും വരാന്‍ കഴിയുന്ന നടനാണെന്ന് നടന്‍ ബൈജു. മമ്മൂട്ടിക്ക് ഭൂതത്തിനെ പോലെ എല്ലാ പല വേഷത്തിലും ഭാവത്തിലും എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലോകസിനിമയുടെ അത്ഭുതമായിട്ട് തനിക്ക് തോന്നിയിട്ടുള്ളത് ജാക്കീച്ചാനെയാണെങ്കിലും ജയനാണ് ചെറുപ്പത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട നടനെന്ന് ബൈജു പറഞ്ഞു. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മോഹന്‍ലാല്‍ എന്നൊരു നടന്‍ ഒരു അത്ഭുതമാണെന്നാണ് എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക. മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം ഒരു ഭൂതമാണെന്ന് ഞാന്‍ പറയും. കാരണം ഒരു ഭൂതത്തിന് എങ്ങനെ വേണമെങ്കിലും വരാന്‍ പറ്റും. ഏത് രൂപത്തില്‍ വേണമെങ്കിലും വരാം.

ഒരു കുടത്തിന്റെ അകത്ത് ഒളിഞ്ഞിരിക്കുകയാണ് മമ്മൂക്ക. ഏത് രൂപത്തിലും ഏത് ഭാവത്തിലും വരും. എന്നാല്‍ മോഹന്‍ലാല്‍ ഒരു അത്ഭുതമാണ്. ലോകസിനിമയിലെ അത്ഭുതം ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് ജാക്കിച്ചാനെയാണ്. മറ്റുള്ളവരുടെ മനോഭാവം എന്താണെന്ന് എനിക്ക് അറിയില്ല.

കാരണം ഡയലോഗ് പറഞ്ഞ് അഭിനയിക്കാനൊക്കെ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും പറ്റും. പക്ഷെ ഇത് പോലെ ഫൈറ്റ് ചെയ്യാനൊക്കെ ആരെ കൊണ്ടെങ്കിലും പറ്റുമോ. ഒരാളെ കൊണ്ടും പറ്റില്ല. ജാക്കിച്ചാന്‍ ലോക സിനിമയുടെ അത്ഭുതമാണ്.

ജയനാണ് എനിക്ക് ആരാധനയുള്ള മനുഷ്യന്‍. പണ്ട് ഇങ്ങനെയൊരു നടനാകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ദൂരെ നിന്ന് ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്,” ബൈജു പറഞ്ഞു.

content highlight: actor baiju about mammootty and mohanlal

We use cookies to give you the best possible experience. Learn more