മലയാളത്തിന്റെ പ്രിയ നടന്‍ ബൈജു സന്തോഷ് സിനിമാ നടന്‍മാരുടെ രാഷട്രീയ പ്രവേശനത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. സഹനടന്‍മാരും സുഹൃത്തുക്കളുമായ മുകേഷ്, സുരേഷ് ഗോപി, ഇന്നസെന്റ്,ഗണേഷ് കുമാര്‍ എന്നിവരുടെ പൊതുപ്രവര്‍ത്തന ജീവിതത്തെ വിലയിരുത്തിയാണ് ബൈജു തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്.
കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജുവിന്റെ പരാമര്‍ശം.
തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പറഞ്ഞ നടന്‍ താനൊരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവില്ലെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നസെന്റിന് താല്‍പര്യമില്ലായിരുന്നെന്നും പാര്‍ട്ടിക്കാരാണ് അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചതെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.
കൂടാതെ മുകേഷിന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ കുറയുമെന്നത് പ്രതീക്ഷിച്ചിരുന്നെന്നും ഇനി മത്സരിച്ചാല്‍ മുകേഷ് ജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തെയും ബൈജു പുകഴ്ത്തുന്നുണ്ട്. ജനങ്ങള്‍ക്കായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഈ നാല് പേരില്‍ മന്ത്രിയായ ഒരേ ഒരാള്‍ ഗണേഷ് കുമാറാണ്. ഒരു സിനിമ നടന്‍ എന്നതിനപ്പുറം നല്ലൊരു രാഷ്ട്രീയക്കാരനാണ് ഗണേഷ്. കാരണം ജനങ്ങളുടെ മനസ് അറിയുന്ന പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. സുരേഷ് ഗോപിയെ സംബന്ധിച്ചാണെങ്കില്‍ അദ്ദേഹം ആദ്യം മന്ത്രിയാവട്ടെ എന്നിട്ട് ഞാന്‍ അഭിപ്രായം പറയാം.
എം.പിയായിരുന്ന സമയത്താണെങ്കില്‍ അങ്ങേര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ അയാള്‍ ചെയ്തിട്ടുണ്ട്. അടുത്ത തവണ അങ്ങേര് തൃശൂര്‍ മത്സരിക്കുന്നുണ്ടല്ലോ, ജയിക്കുമോ എന്ന് നോക്കാം. ഷൂട്ടിങ്ങിനായി തൃശൂര്‍ പോയപ്പോള്‍ അവിടെയുള്ള ആളുകള്‍ എന്നോട് പറഞ്ഞത് സുരേഷ് ഗോപി
യാണ് ജയിക്കാന്‍ സാധ്യതയെന്നാണ്.
നമുക്ക് നോക്കാം എന്താണ് സംഭവിക്കുന്നതെന്ന്. കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുന്നത് കൊണ്ട് തൃശൂരില്‍ നിന്ന് സുരേഷേട്ടന്‍ ജയിച്ചാല്‍ ആ ജില്ലക്ക് എന്തേലും ഗുണം കിട്ടുമായിരിക്കും.
പക്ഷെ ഇത്തവണ ജയിച്ചില്ലെങ്കില്‍ ദയവ് ചെയ്ത് പിന്നീട് ഒരിക്കലും മത്സരിക്കാന്‍ പോവരുതെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇത് അവസാനത്തെ മത്സരമായിരിക്കുമെന്ന് അദ്ദേഹവും സമ്മതിച്ചിട്ടുണ്ട്. ബാക്കിയൊക്കെ തൃശൂരിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ, അവര്‍ക്ക് വിട്ട് കൊടുക്കാം,’ ബൈജു പറഞ്ഞു.
Content Highlight: Actor Baiju about his friends who turned politician