|

ചാള പാവങ്ങളുടെ മീനല്ലേ എന്ന് ഷീലാമ്മ അന്ന് എന്നോട് ചോദിച്ചു: ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാള പാവങ്ങളുടെ മീനല്ലേയെന്ന് നടി ഷീല തന്നോട് ചോദിച്ചെന്ന് നടന്‍ ബാബുരാജ്. ഉത്സാഹ കമ്മിറ്റി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ സംഭവങ്ങളെ കുറിച്ചാണ് ബാബുരാജ് പറഞ്ഞത്. ചാള കുക്ക് ചെയ്യാനായി എല്ലാവരുംകൂടി തീരുമാനിച്ചെന്നും ഇത് ഷീലയുടെ പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിന് മുമ്പ് ഷീല ആ മീന്‍ കഴിച്ചിട്ടില്ലെന്നും അവരൊക്കെ സിനിമയിലേക്ക് വരുന്ന സമയത്ത് ചാള പാവങ്ങളുടെ മീനായിരുന്നെന്നും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ബാബുരാജ് പറഞ്ഞു. എന്നാല്‍ കപ്പയും ചാളയും ഒരുമിച്ച് കഴിച്ചപ്പോള്‍ ഷീലക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ബാബുരാജ് പറഞ്ഞു. മഴവില്‍ മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഷീലാമ്മ ജീവിതത്തില്‍ ഇന്നുവരെ ചാള കഴിച്ചിട്ടില്ല. ഒരു ദിവസം ഉത്സാഹ കമ്മിറ്റി സിനിമയുടെ സെറ്റിവെച്ച് ഞാന്‍ ഇന്ന് കുക്ക് ചെയ്യാന്‍ പോകുകയാണെന്ന് ഷീലാമ്മയോട് ചോദിച്ചു. അപ്പോള്‍ എന്നോട് ചോദിച്ചു എന്താ ബാബു കുക്ക് ചെയ്യുന്നതെന്ന്. ഞാന്‍ പറഞ്ഞു മീനാണെന്ന്. എന്ത് മീനാണ് കുക്ക് ചെയ്യുന്നതെന്നും ഷീലാമ്മ പറഞ്ഞു.

ഞാന്‍ പറഞ്ഞു ഇന്ന് കുക്ക് ചെയ്യുന്നത് ചാളയാണെന്ന്. ഉടനെ ഷീലാമ്മ തീരിച്ച് ചോദിക്കുകയാണ് ‘അയ്യോ അത് പാവങ്ങളുടെ മീനല്ലേ’ എന്ന്. അവര്‍ പറയുന്നത് ശരിയാണ്. ഷീലാമ്മയൊക്കെ സിനിമയിലേക്ക് വരുന്ന സമയത്ത് ചാളയൊക്കെ പാവങ്ങളുടെ മീനായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ ഷീലാമ്മയോട് പറഞ്ഞു, അയ്യോ അങ്ങനെയൊന്നും അല്ലെന്ന്.

ഇതൊക്കെ നടക്കുമ്പോള്‍ അവിടെ ജയറാമേട്ടനും ഷാജോണുമൊക്കെയുണ്ടായിരുന്നു. എന്തായാലും ഞാനിന്ന് ചാള കുക്ക് ചെയ്യാന്‍ പോവുകയാണ് ഷീലാമ്മയൊന്ന് കഴിച്ച് നോക്കാന്‍ പറഞ്ഞു. ഷൊര്‍ണ്ണൂരില്‍ കാലത്ത് തന്നെ ഞാന്‍ പോയി മീനൊക്കെ വാങ്ങി വന്നു. തിരികെ വന്ന് കുക്ക് ചെയ്യാന്‍ തുടങ്ങി.

എനിക്ക് വേണ്ടി കുറച്ച് സമയമൊക്കെ കൊടുക്കാന്‍ പറഞ്ഞ് ജയറാമേട്ടന്‍ സംവിധായകനോടൊക്കെ പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുമാണ് എന്നെ മീന്‍ വാങ്ങാന്‍ പറഞ്ഞ് വിട്ടിരിക്കുന്നത്. അങ്ങനെ ഞാന്‍ മീനൊക്ക വെട്ടി വൃത്തിയാക്കി മസാലയൊക്കെ പുരട്ടി വെക്കുന്നു. വൈകിട്ട് ആറ് മണിക്ക് പോയി കുക്ക് ചെയ്യുന്നു.

ഷീലാമ്മയാണ് ചീഫ് ഗസ്റ്റായി വരുന്നുത്, അത് കഴിക്കാന്‍ നേരത്ത് എന്നാലും എന്റെ ബാബു എന്നായിരുന്നു ഷീലാമ്മയുടെ ഭാവം. ഒന്ന് കഴിച്ച് നോക്കാന്‍ ഞാന്‍ പറഞ്ഞു. അവസാനം ഷീലാമ്മയത് കഴിച്ചു. അയ്യോ ഇത്രയും നല്ലതാണോ കുറച്ചുകൂടി ഇടാനും ഷീലാമ്മ പറഞ്ഞു. വാഴയിലയിലാണ് ഞങ്ങള്‍ അന്ന് കഴിച്ചത്,’ ബാബുരാജ് പറഞ്ഞു.

content highlight: actor baburaj talks about actress sheela

Latest Stories