|

പറ്റാവുന്ന രീതിയില്‍ മാന്തിയിട്ടുണ്ട്; ആരാധകന് മറുപടിയുമായി ബാബുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാബുരാജ്. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയിലെത്തി ശേഷം ക്യാരക്ടര്‍ റോളുകളും കോമഡി റോളുകളും അനായാസം കൈകാര്യം ചെയ്താണ് ബാബുരാജ് ഇപ്പോള്‍ സിനിമാലോകത്ത് സജീവമാവുന്നത്.

മലയാളികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിങ്ങുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ബാബുരാജ് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ, ബാബുരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച മരക്കാറിന്റെ പോസ്റ്ററിന് ഒരു ആരാധകന്റെ കമന്റും, കമന്റിന് ബാബുരാജ് നല്‍കിയ മറുപടിയുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

‘താങ്കള്‍ക്ക് ഒക്കെ ചെറിയ റോള്‍ ആയാലും കേറി മാന്തും എന്നറിയാം. ഇതിലും കേറി പൊളിക്കാന്‍ പറ്റട്ടെ,’ എന്നായിരുന്നു നിസാം എന്ന ആരാധകന്റെ കമന്റ്. ‘പറ്റുന്ന രീതിയില്‍ മാന്തി എന്നാ വിശ്വാസം നിസാമേ,’ എന്നായിരുന്നു താരം കമന്റിന് മറുപടി നല്‍കിയത്.

No description available.

ചിത്രത്തില്‍ പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ബാബുരാജിന്റെ ക്യാരക്ടര്‍ പോസ്റ്ററും സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു.

ഏറെ ആവേശത്തോടെയാണ് ആരാധകര്‍ മരക്കാറിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വരവറിയിച്ചുകൊണ്ട് പുറത്തിറങ്ങിയ ടീസറിനും ട്രെയ്ലറിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

മലയാളികള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ടീസറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ ആദ്യ ടീസറിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്കിന്റെ കമന്റും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ടീസറിന് താഴെയാണ് കമന്റുമായി ഫേസ്ബുക്ക് എത്തിയത്. ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ പേജില്‍ നിന്നാണ് കമന്റ് വന്നിരുന്നത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ഇന്ത്യയില്‍ മാത്രമല്ല ഇറ്റലിയിലും പോളണ്ടിലും അര്‍മേനിയയിലുമടക്കം മരക്കാര്‍ ചര്‍ച്ചയാവുകയാണ്. പല രാജ്യങ്ങളിലപം ഫാന്‍സ് ഷോയും ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Actor Baburaj funny reply to fan’s comment

Latest Stories