സംവിധായകന്‍ ജോഷിക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് പേര് കേട്ടൊരാളാണ് താനെന്ന് ബാബുരാജ്. പ്രജ എന്ന സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ സംവിധായകന്‍ ജോഷിക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തെന്നും അദ്ദേഹത്തിന് ഭക്ഷണം ഇഷ്ടപ്പെട്ടത് കൊണ്ട് തനിക്ക് പിന്നീടുള്ള ഒമ്പത് ദിവസത്തോളം അവിടെത്തന്നെ നില്‍ക്കേണ്ടി വന്നെന്നും ബാബുരാജ് പറഞ്ഞു.
ക്ലബ്ബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ജോഷി സാറിന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് പേര് കേട്ടൊരാള്‍ ഞാന്‍. ഞാന്‍ പ്രജ എന്ന സിനിമക്ക് ഡബ്ബ് ചെയ്യാന്‍ വേണ്ടിയായിരുന്നു പോയത്. ജോഷി സാറിന്റെ കുക്ക് സെറ്റില്‍ ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ നല്ല ചിക്കന്‍ കറിയൊക്കെയുണ്ടാക്കി കൊടുത്തപ്പോള്‍ ജോഷി സര്‍ പറഞ്ഞു ഭക്ഷണം കൊള്ളാമെന്ന്.
ജോഷി സര്‍ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യുന്ന ആളോട് പറഞ്ഞു. എന്നെ വിടരുതെന്നും കുറേ ദിവസം കഴിഞ്ഞ് ഡബ്ബ് ചെയ്യിക്കാമെന്നും. അങ്ങനെ ഒമ്പത് ദിവസത്തോളം അവിടെതന്നെ നില്‍ക്കേണ്ടി വന്നു, ‘ ബാബുരാജ് പറഞ്ഞു.
പെരുച്ചാഴി എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന്റെ കൂടെ ഭക്ഷണമുണ്ടാക്കിയ അനുഭവങ്ങളും താരം പങ്കുവെച്ചു. മമ്മൂട്ടി സ്വന്തം കുക്കുമായാണ് ലൊക്കേഷനില്‍ വരാറെന്നും സുരേഷ് ഗോപി ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ കൊതിയാവുമെന്നും ബാബുരാജ് പറഞ്ഞു.
‘ പെരുച്ചാഴി എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്. ലോസ് ആഞ്ചല്‍സിലായിരുന്നു ഷൂട്ട്. അവിടുത്തെ ഭക്ഷണം മടുത്തപ്പോള്‍ ഞങ്ങള്‍ തന്നെ ഭക്ഷണമുണ്ടാക്കാന്‍ തുടങ്ങി.
ആ സിനിമയിലെ നായിക വെജിറ്റേറിയനായിരുന്നു. ഞാനുണ്ടാക്കിയ ഭക്ഷണമാണെങ്കില്‍ നോണ്‍ വെജ് ആയിരുന്നു. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, നമുക്ക് വെജ് ഫുഡ് ഉണ്ടാക്കാമെന്ന്. എന്നിട്ട് ലാലേട്ടന്‍ തന്നെ രണ്ട് കൂട്ടം കറിയൊക്കെയുണ്ടാക്കി. അജു വര്‍ഗീസും കൂടെയുണ്ടായിരുന്നു.
മമ്മൂക്ക സ്വന്തം കുക്കുമായാണ് ലൊക്കേഷനില്‍ വരാറ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ മമ്മൂക്ക നന്നായി ശ്രദ്ധിക്കാറുണ്ടായിരുന്നു. കുറച്ചേ കഴിക്കുള്ളുവെങ്കിലും നല്ല ഭക്ഷണമേ കഴിക്കാറുള്ളു.
സുരേഷ് ഗോപിചേട്ടന്‍ ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ കൊതിയാവും. അത്രക്കും ആസ്വദിച്ചുകൊണ്ടാണ് കഴിക്കുക. കളമശ്ശേരി വന്നു കഴിഞ്ഞാല്‍ എന്നെ വിളിച്ചിട്ട് പറയും മട്ടന്‍ കറി വേണമെന്ന്, ‘ ബാബുരാജ് പറഞ്ഞു.
Content Highlights : Actor Baburaj about Director Joshiy