| Friday, 28th April 2023, 9:34 pm

സിനിമ ഇല്ലാത്തപ്പോള്‍ വേറെ എന്താണ് ചെയ്യുന്നതെന്ന് മമ്മൂക്ക വളരെ സീരിയസായി ചോദിച്ചു: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഇല്ലാത്തപ്പോള്‍ എന്തുചെയ്യുമെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് നടന്‍ ബാബു ആന്റണി. അദ്ദേഹം വളരെ സീരിയസായി തന്നോട് ചോദിച്ചതാണെന്നും എന്നാല്‍ എങ്ങനെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് തനിക്കും അറിയില്ലെന്നും ബാബു ആന്റണി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മമ്മൂക്ക വളരെ സീരിയസായി എന്നോട് ചോദിച്ചതാണ്, സിനിമ ഇല്ലാത്തപ്പോള്‍ വേറെ എന്താണ് ചെയ്യുന്നതെന്ന്. ബ്ലാക്ക് സിനിമയുടെ സമയത്തായിരുന്നു. എനിക്കറിയില്ല, മുന്നോട്ട് അങ്ങനെ പോവുകയാണ് എന്ന് പറഞ്ഞു. സത്യത്തില്‍ എനിക്കറിയില്ല ഇതെങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന്.

ഒരു മാര്‍ഷ്യല്‍ ആര്‍ട്സ് സ്‌കൂള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ നിര്‍ത്തി. വളരെ റിസ്‌കാണ്. ആരെങ്കിലും ഏല്‍പിച്ച് കഴിഞ്ഞ് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും. യു.എസിലെ റൂള്‍സ് നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല. ഭയങ്കര സ്ട്രിക്റ്റാണ്.

സൗദി അറേബ്യയെക്കാളും കഷ്ടമാണ്. എന്നാല്‍ അങ്ങനെ തോന്നില്ല. നിയമം തെറ്റിച്ചാല്‍ വലിയ പ്രശ്‌നത്തിലേക്കാവും പോവുക. അഞ്ച് വര്‍ഷമൊന്നുമല്ല, പത്ത് വര്‍ഷവും പന്ത്രണ്ട് വര്‍ഷവുമാണ് അകത്ത് പോകുന്നത്,’ ബാബു ആന്റണി പറഞ്ഞു.

മദനോല്‍സവമാണ് ഒടുവില്‍ പുറത്തിറങ്ങിയ ബാബു ആന്റണിയുടെ ചിത്രം. ന്നാ താന്‍ കേസ് കൊട് എന്ന സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കിയ മദനോത്സവത്തില്‍ രാഷ്ട്രീയ നേതാവായ മദനന്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിച്ചത്.

നവാഗതനായ സുധീഷ് ഗോപിനാഥാണ് സംവിധാനം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

Content Highlight: Actor Babu Antony said that Mammootty asked him what he would do when there is no film

We use cookies to give you the best possible experience. Learn more