| Sunday, 14th August 2022, 12:15 pm

സ്വാതന്ത്ര്യ ദിനമായിട്ട് പോസ്റ്റൊന്നും ഇല്ലലോ എന്ന് കമന്റ്; കിടിലന്‍ മറുപടിയുമായി ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജ്യം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അതിനെ സംബന്ധിച്ച പോസ്റ്റുകള്‍ ഒന്നും തന്നെ ഫേസ്ബുക്ക് പേജില്‍ ഇല്ലലോ എന്ന കമന്റിന് മറുപടിയുമായി നടന്‍ ബാബു ആന്റണി.

കമന്റ് ഇട്ടയാള്‍ ഇന്ത്യയില്‍ അല്ലേയെന്നും, നാളെയാണ് 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നത് എന്നുമാണ് ബാബു ആന്റണി മറുപടിയായി പറഞ്ഞത്.

മോഹന്‍ലാലിനും നടന്‍ സോമനുമൊപ്പം ഒരുമിച്ചിരിക്കുന്ന ഫോട്ടോയിലാണ് നടന്‍ സ്വാതന്ത്ര്യദിന പോസ്റ്റ് ഇടുന്നില്ലേ എന്ന കമന്റുമായി ഒരാള്‍ എത്തിയത്.

എന്തായാലും ബാബു ആന്റണിയുടെ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പെയിന്‍ എന്ന പേരില്‍ പ്രൊഫൈല്‍ പിക്ചറില്‍ എല്ലാവരും ത്രിവര്‍ണ പതാക ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

എല്ലാവരും രാജ്യസ്നേഹത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ആഹ്വാനം ഏറ്റെടുത്ത് സുരേഷ് ഗോപിയും, മമ്മൂട്ടിയും, മോഹന്‍ലാലും ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് പതാക ഉയര്‍ത്തുകയും, പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയും ചെയ്തത്.


അതേസമയം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍സ്റ്റാറാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. ബാബു ആന്റണിക്കൊപ്പം അബു സലിമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്. റിയാസ് ഖാന്‍, ഷമ്മി തിലകന്‍, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.ഒ.പി: സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ മാസ്റ്റര്‍ ദിനേശ് കാശി, എഡിറ്റിംഗ്: ജോണ്‍ കുട്ടി, സ്‌പോട് എഡിറ്റര്‍ : രതിന്‍ രാധാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സ്വപ്നേഷ് കെ. നായര്‍, ആര്‍ട്ട്: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, കോസ്റ്റ്യും: ജിഷാദ് ഷംസുദ്ധീന്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്: ഗിരീഷ് കറുവാന്തല, മാനേജര്‍: മുഹമ്മദ് ബിലാല്‍, ലൊക്കേഷന്‍ മാനേജര്‍: സുദീപ് കുമാര്‍, സ്‌ക്രിപ്റ്റ് അസ്സിസ്റ്റന്റ്‌സ്: ഹൃഷികേശ്, സയ്യിദ്, സ്റ്റീല്‍സ്: അജ്മല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ദിയ സന, റൊമാരിയോ പോള്‍സണ്‍, ഷിഫാസ്, ഷിയാസ്, ടൈറ്റില്‍ ഡിസൈന്‍: ജിതിന്‍ ദേവ് , പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Actor Babu Antony reply to the comment about Independence day goes viral on social media

Latest Stories

We use cookies to give you the best possible experience. Learn more