| Friday, 29th September 2023, 4:47 pm

റിഹേഴ്‌സലില്‍ ഞാന്‍ ചെയ്തത് ആക്ഷന്‍ പറഞ്ഞപ്പോള്‍ മാറിപ്പോയി, എന്നെ ഞെട്ടിച്ച് മമ്മൂക്ക പുതിയൊരു ഐറ്റം എടുത്തിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിനിടയിൽ മമ്മൂക്കയുടെ റിയാക്ഷൻ തന്നെ ഞെട്ടിച്ചുവെന്ന് നടൻ അസീസ് നെടുമങ്ങാട്. താൻ റിഹേഴ്സലിന് ചെയ്തത് ആക്ഷൻ പറഞ്ഞപ്പോൾ മാറിപ്പോയെന്നും അപ്പോൾ മമ്മൂട്ടി തന്ന റിയാക്ഷൻ തന്നെ ഞെട്ടിച്ചുവെന്നും അസീസ് പറഞ്ഞു. മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അസീസ് നെടുമങ്ങാട്.

‘ ജീപ്പിനകത്തുള്ള സീനില്ലേ അതിൽ റിഹേഴ്സൽ നോക്കാം എന്ന് പറഞ്ഞ്, ഞാൻ റിഹേഴ്സൽ നോക്കുകയാണ്. ഞാൻ ഡയലോഗ് പറയുന്നു. മമ്മൂക്ക അതിന് അനുസരിച്ച് റീയാക്ട് ചെയ്തു ഡയലോഗും പറഞ്ഞു. ടേക്ക് എടുക്കാം എന്ന് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോൾ എന്തോ എനിക്ക് അറിയില്ല, ഞാൻ റിഹേഴ്സലിന് പറഞ്ഞതല്ലാത്ത വേറെ ഒരു പാറ്റേൺ ചെയ്തു. അപ്പോൾ മമ്മൂക്ക അതിന്റെ വേറെ ഒരു സാധനം ചെയ്തു. ഞാൻ ഞെട്ടിപ്പോയി.


അവസാനം എല്ലാം കഴിഞ്ഞിട്ട് മമ്മൂക്ക എന്നോട് ‘നീ ആള് കൊള്ളാമല്ലോ ഡാ’ എന്ന് പറഞ്ഞു. ഇതാണ് ഗിവ് ആൻഡ് ടെയ്ക്ക് എന്ന് പറയുന്നത്. ഞാൻ ആദ്യം ഒരു സാധനം പറഞ്ഞപ്പോൾ മമ്മൂക്ക അതിന് അനുസരിച്ചുള്ള കറക്റ്റ് മറുപടി എനിക്ക് തന്നു. ഞാൻ വേറെ ഒരു സാധനം പറഞ്ഞപ്പോൾ അതിന് ഒത്ത മറുപടി തന്നു. എന്റെ പൊന്നോ ഞാൻ ഞെട്ടി. ഞാൻ അഭിനയിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സിൽ ആ ഒരു സാധനം കിടക്കുകയാണ്. എന്നിട്ട് ഞാൻ അഭിനയിച്ചു അത് കഴിഞ്ഞു.
അതൊക്കെ നമുക്ക് ഒരു പടമാണത് . നമ്മൾ പഠിക്കേണ്ട പാഠമാണ്,’ അസീസ് നെടുമങ്ങാട് പറഞ്ഞു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തിയ കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ 28 മുതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്ന അസീസ് നെടുമങ്ങാടിന്റെ പ്രകടനവും ചർച്ചയാവുന്നുണ്ട് .

റോബി വർഗീസ് രാജ് സംവിധാനം ചെയ്ത സിനിമയുടെ കഥ എഴുതിയത് ഷാഫിയും തിരക്കഥ എഴുതിയത് റോണിയും ഷാഫിയും ചേർന്നാണ്. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

Content Highlight: Actor Aziz Nedumangad said that Mammooka’s reaction during the shoot shocked him

ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

We use cookies to give you the best possible experience. Learn more