| Monday, 31st October 2022, 1:01 pm

ദര്‍ശന കരഞ്ഞ് അഭിനയിച്ചപ്പോള്‍ പെട്ടെന്ന് ഡയറക്ടര്‍ കട്ട് വിളിച്ചു, ഡബ്ബിങ്ങിന് വന്നപ്പോള്‍ അവിടേയും ദര്‍ശനയെ തളര്‍ത്തി: അസീസ് നെടുമങ്ങാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍, ദര്‍ശന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജയ ജയ ജയ ജയ ഹേ മികച്ച പ്രതികരണം നേടി കഴിഞ്ഞു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രാജേഷ് എന്ന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ജയഭാരതി എന്നാണ് ദര്‍ശനയുടെ കഥാപാത്രത്തിന്റെ പേര്.

അനിയണ്ണനായി അവസാനം വരെ രാജേഷിന്റെ കഥാപാത്രത്തോടൊപ്പം നില്‍ക്കുന്ന അസീസ് നെടുമങ്ങാടിന്റെ കഥാപാത്രവും ചിത്രത്തില്‍ വളരെ ശ്രദ്ധേയമാണ്. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ദര്‍ശനക്ക് കൊടുത്ത പണിയെക്കുറിച്ച് പറയുകയാണ് അസീസ്.

കരഞ്ഞ് അഭിനയിക്കേണ്ട സീനില്‍ വളരെ മനോഹരമായി ദര്‍ശന അഭിനയിച്ചാലും ഡയറക്ടര്‍ വിപിന്‍ ദാസ് ദര്‍ശനയെ അഭിനയം പോരെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നെന്ന് അസീസ് പറഞ്ഞു. ഐ.സി.ജി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സെറ്റിലെ തമാശകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

”ദര്‍ശന കരഞ്ഞൊക്കെ വീട്ടമ്മയായി അഭിനയിച്ച് തകര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ സിനിമയുടെ ഡയറക്ടര്‍ വിപിന്‍ ഇങ്ങനെ നോക്കും. അദ്ദേഹം ഒരിക്കലും ആക്ഷന്‍ പറയില്ല. അസോസിയേറ്റൊക്കെയാണ് ആക്ഷന്‍ പറയുക. അദ്ദേഹം മിണ്ടാതെ ഇങ്ങനെ നോക്കി കൊണ്ടിരിക്കും.

പ്രൊഡക്ഷനില്‍ ചായയും കൊണ്ട് പോകുന്ന ചേട്ടനിടക്ക് ആരും ആക്ഷന്‍ പറയുന്നില്ലെന്ന് കാണുമ്പോള്‍ ആക്ഷന്‍ എന്ന് പറഞ്ഞ് പോകും. ദര്‍ശന നന്നായി കരഞ്ഞ് അവാര്‍ഡിനുള്ള അഭിനയമെല്ലാം അഭിനയിച്ച് വരുമ്പോള്‍ വിപിന്‍ കട്ട് വിളിക്കും. പോര ഇനി അതേവരുള്ളു. കുഴപ്പമില്ല ഒപ്പിക്കാമെന്ന് പറയും. സാരമില്ല ഡബ്ബിങ്ങില്‍ പിടിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ദര്‍ശനയെ അവിടെ നിന്നും കളിയാക്കി. ഡബ്ബിങ്ങിനെങ്കിലും പിടിക്കുമെന്ന് വിചാരിച്ചു ഇവിടെയും കൊളമാക്കിയല്ലോ ദര്‍ശന എന്ന് പറഞ്ഞു. വെറുതെ ദര്‍ശനയെ തളര്‍ത്തും. തമാശക്കാണെന്ന് ആദ്യം ദര്‍ശനക്ക് മനസിലായില്ലായിരുന്നു. പിന്നെ ചിരിച്ച് ഒരു വഴിക്കായി.

അഭിനയിച്ചത് നന്നായില്ലേല്‍ വിപിന്‍ മുഖത്തടിച്ചത് പോലെയാണ് പറയുക. പക്ഷേ പലപ്പോഴും അദ്ദേഹമാണ് ഡയറക്ടര്‍ എന്നത് നമുക്ക് ഫീല്‍ ചെയ്തിട്ടേ ഇല്ല. ആര്‍ട്ടിസ്റ്റുകള്‍ ചില സമയത്ത് ചീത്ത പറയുമ്പോള്‍ ആകെ തളര്‍ന്ന് പോകും എന്നാല്‍ അദ്ദേഹം നമ്മളെ വളരെ കംഫേട്ടാക്കും,” അസീസ് നെടുമങ്ങാട് പറഞ്ഞു.

content highlight: actor azeez nedumangad about darshana

We use cookies to give you the best possible experience. Learn more