| Saturday, 2nd January 2021, 12:21 pm

ഇത് എല്ലാരും വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം പറയുന്ന ചോദ്യമാണ്, ആരുടെ ഫാനാണെന്നത് വെളിപ്പെടുത്തി ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പൊതുവെ മലയാള സിനിമയിലെ താരങ്ങളെയോ കേരളത്തില്‍ എത്തുന്ന അന്യഭാഷ താരങ്ങളുടെയോ അഭിമുഖങ്ങളില്‍ വരുന്ന സ്ഥിരം ക്ലീഷേ ചോദ്യമാണ് മമ്മൂട്ടി – മോഹന്‍ലാല്‍ ഇവരില്‍ ആരുടെ ഫാനാണ് താരങ്ങള്‍ എന്നത്.

ഇപ്പോളിതാ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് നടന്‍ ആസിഫ് അലി. അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ ഒരു മോഹന്‍ലാല്‍ ഫാനാണെന്നും ഫാമിലി ലൈഫിന്റെ കാര്യത്തില്‍ താന്‍ ഒരു മമ്മൂട്ടി ഫാനാണെന്നുമാണ് ആസിഫ് അലി പറഞ്ഞിരിക്കുന്നത്.

24 ന്യൂസിന് നല്‍കിയ ക്രിസ്തുമസ് സ്‌പെഷ്യല്‍ അഭിമുഖത്തിലായിരുന്നു ആസിഫ് ചോദ്യത്തിന് ഉത്തരമായി ഇക്കാര്യം പറഞ്ഞത്. ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്, അഭിനയത്തിന്റെ കാര്യത്തില്‍ ഞാനൊരു മോഹന്‍ലാല്‍ ഫാനാണ്.

ഫാമിലി ലൈഫിന്റെ കാര്യത്തില്‍ ഞാനൊരു മമ്മൂട്ടി ഫാനാണ്. എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ തന്നിട്ടുള്ള ആളാണ് മമ്മൂട്ടി. സിനിമയില്‍ ചാന്‍സ് കിട്ടുമെന്ന് എപ്പോഴും താന്‍ വിശ്വസിച്ചിരുന്നെന്നും ആസിഫ് പറയുന്നു.

ഒരിക്കലും തനിക്ക് ഒരു പ്ലാന്‍ ബി എന്നത് ഇല്ലായിരുന്നു. എല്ലാപ്പോഴും പ്ലാന്‍ എ എന്നത് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു.

നിരവധി ചിത്രങ്ങളാണ് ആസിഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാത്തുകുട്ടി സംവിധാനം ചെയ്ത് കുഞ്ഞെല്‍ദോ, രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, ജിബു ജേക്കബിന്റെ എല്ലാം ശരിയാകും എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്നത്.

എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒന്നിക്കുന്ന ചിത്രമാണിത്.

ഈരാറ്റുപേട്ടയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ആസിഫ് അലിയുടെ രാഷ്ട്രീയക്കാരന്‍ വെള്ളിമൂങ്ങയിലെ ബിജു മേനോന്‍ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Asif Ali reveals whether he is a fan of Mammootty or Mohanlal

Latest Stories

We use cookies to give you the best possible experience. Learn more