ആ പരിപാടിക്ക് ലാലേട്ടനല്ലാതെ മറ്റേതെങ്കിലും സൂപ്പര്‍സ്റ്റാര്‍ വന്നോ; അവര്‍ക്കൊക്കെ ഇമേജാണ് പ്രധാനം: ആസിഫ് അലി
Movie Day
ആ പരിപാടിക്ക് ലാലേട്ടനല്ലാതെ മറ്റേതെങ്കിലും സൂപ്പര്‍സ്റ്റാര്‍ വന്നോ; അവര്‍ക്കൊക്കെ ഇമേജാണ് പ്രധാനം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th June 2024, 3:50 pm

ഓഫ് സ്‌ക്രീനില്‍ നമ്മള്‍ എങ്ങനെയാണോ, നമ്മുടെ പേഴ്‌സണല്‍ ലൈഫ് എങ്ങനെയാണോ, അതൊരിക്കലും പുറത്തുവരരുത് എന്നാണ് പല ആക്ടേഴ്‌സും ആഗ്രഹിക്കുന്നതെന്ന് നടന്‍ ആസിഫ് അലി.

സ്‌ക്രീനില്‍ കാണുന്നത് ബീലിവബിള്‍ ആണെങ്കില്‍ പേഴ്‌സണല്‍ ലൈഫ് പുറത്ത് അറിയരുത് എന്നാണ് പലരും കരുതുന്നത്. പറയുന്നത് ശരിയാണോ എന്നറിയില്ല, സി.സി.എല്‍ മത്സരം നടന്നു. സൂപ്പര്‍ സ്റ്റാര്‍ഡം ഉള്ള ഒരാളേ അവിടെ വന്ന് ക്രിക്കറ്റ് കളിച്ചിട്ടുള്ളൂ. അത് ലാലേട്ടനാണ്. അദ്ദേഹം വന്ന് ഒരു ഓവര്‍ എറിഞ്ഞു. പക്ഷേ കുറേ പേര്‍ അദ്ദേഹത്തെ ട്രോള്‍ ചെയ്യുന്നത് കണ്ടു.

വൈഡ് എറിഞ്ഞു, ക്യാച്ച് മിസ്സായി, ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുന്നെങ്കിലും ഓടാന്‍ പറ്റുന്നില്ല എന്നൊക്കെ പറയുന്നത് കേട്ടു. ഒരു ഗെയിം മുഴുവന്‍ അദ്ദേഹം ഗ്രൗണ്ടില്‍ നിന്ന് കളിച്ചു. ശരിക്കും നമ്മള്‍ അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യുകയല്ലേ വേണ്ടത്?

ഈ സി.സി.എല്ലില്‍ എത്ര സൂപ്പര്‍സ്റ്റാറുകള്‍ വന്ന് കളിച്ചു? കാരണം എന്താണ്, അവരുടെ ഇമേജ് ബ്രേക്ക് ആവാന് പാടില്ല, അതുതന്നെ.

ഏത് ഇന്‍ഡസ്ട്രിയിലായാലും അവരുടെ സൂപ്പര്‍സ്റ്റാര്‍ വന്നാല്‍ ആറ് ബോളിലും സിക്‌സ് അടിക്കുമെന്നാണ് അവര്‍ വിചാരിക്കുന്നത്. ഇവര്‍ക്ക് ബാറ്റ് പോലും പിടിക്കാന്‍ അറിയില്ല എന്നുള്ളത് പബ്ലിക്ക് അറിയരുതെന്ന് കരുതി ജീവിക്കുന്ന ആക്ടേഴ്‌സാണ് ആ ഇന്‍ഡസ്ട്രിയിലുള്ളത്.

എന്നാല്‍ നമ്മുടെ ആക്ടേഴ്‌സും സൂപ്പര്‍സ്റ്റാറും അങ്ങനെയല്ല. ലാല്‍ സാര്‍ വന്ന് ഒരു ഗെയിം മുഴുവന്‍ അദ്ദേഹം ഗ്രൗണ്ടില്‍ നിന്ന് കളിച്ചു. ആ ഇമേജ് ബ്രേക്ക് ആവാതിരിക്കാനാണ് പലരും ശ്രമിക്കുന്നത്.

ബിജു ചേട്ടന്റെയൊക്കെ കാര്യം നമുക്കറിയാം. സിനിമയില്‍ വോളിവോളും ഫൈറ്റുമൊക്കെ അദ്ദേഹം ചെയ്യുന്നില്ലേ. യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ മടിയുള്ള ആളാണ് അദ്ദേഹം.

എന്നാല്‍ അതേസമയം തന്നെ മുണ്ടൂര്‍ മാടന്‍ ചളിയില്‍ കിടന്ന് ഇടിക്കുന്നില്ലേ. നമുക്കറിയാം ബിജു ഏട്ടന് ഫൈറ്റ് ചെയ്യാനുള്ള താത്പര്യക്കുറവ്. എന്നാല്‍ ആ താത്പര്യമില്ലായ്മ സ്‌ക്രീനില്‍ ഫീല്‍ ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ കമ്മിറ്റ്‌മെന്റ് അതാണ്,’ ആസിഫ് അലി പറഞ്ഞു.

Also Read: ആ സീനില്‍ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, പിന്നെ ചര്‍ച്ചയില്ലല്ലോ; ഇന്റിമേറ്റ് സീനിനെ കുറിച്ച് ദര്‍ശന

Content Highlight: Actor Asif Ali About Our Superstars confidence Level and Other Industries Stars