മമ്മൂട്ടിയുടെ അടുത്ത് എത്ര അടുത്ത് ഇടപഴകിയാലും വീണ്ടും അദ്ദേഹത്തെ കാണുമ്പോള്‍ പേടിയാകുമെന്ന് ആസിഫ് അലി. ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ ഷൂട്ടിന് പോയപ്പോള്‍ താന്‍ മമ്മൂട്ടിയുടെ കാരവാനില്‍ ആയിരുന്നു മുഴുവന്‍ സമയവും ഉണ്ടായിരുന്നതെന്നും ആസിഫ് പറഞ്ഞു.
സെറ്റില്‍ എത്തി കാരവാനില്‍ കയറാന്‍ തനിക്ക് പേടിയാണെന്നും പതിനഞ്ച് മിനിട്ടോളം പുറത്ത് നില്‍ക്കുമെന്നും സംവിധായകന്‍ ഒപ്പം വന്നാല്‍ മാത്രമെ കയറുകയുള്ളുവെന്നും ആസിഫ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഒരുപാട് ആളുകളെ കാണണമെന്ന് നമ്മള്‍ ലൈഫില്‍ ആഗ്രഹിക്കും. അവരുമായിട്ട് അടുത്ത് ഇടപഴകി അടുപ്പം വന്നുകഴിഞ്ഞാല്‍ അവര്‍ നമുക്ക് പരിചയമുള്ള ആളായിട്ട് മാറും. പക്ഷെ മമ്മൂക്ക അങ്ങനെയല്ല.
മമ്മൂക്കയുമായിട്ട് അടുത്ത് ഇരുന്ന് ഒരു ഇരുപത് മിനിട്ട് സംസാരിച്ചിട്ട് ഞാന്‍ പുറത്തേക്ക് പോയി തിരിച്ച് വന്ന് മമ്മൂട്ടിയെ നോക്കിയാല്‍ എനിക്ക് പേടിയാകും. വെറുതെ ഒന്നുകൂടെ അദ്ദേഹത്തിന്റെ മുന്നില്‍ എത്തിയാല്‍ മതി, പേടി തോന്നും.
ഞാന്‍ ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാരവാനിലാണ് ഞാനും ഫുള്‍ ടൈം ഉള്ളത്. എനിക്ക് അതില്‍ ഭയങ്കര സ്വാതന്ത്രമായിരുന്നു. പക്ഷെ എല്ലാ ദിവസവും മമ്മൂട്ടിയുടെ കാരവാനില്‍ കയറാന്‍ എനിക്ക് പേടിയാണ്.
ഞാനൊരു പതിനഞ്ച് മിനിട്ട് പുറത്ത് നിന്നിട്ടാണ് കയറുക. അതും ജോര്‍ജേട്ടനെ വിളിച്ചിട്ട് അദ്ദേഹത്തിന്റെ കൂടെയെ ഞാന്‍ കയറി പോവുകയുള്ളു. അത് ചിലപ്പോള്‍ നമ്മുടെ വീട്ടിലുള്ള ആളോടുള്ള റെസ്‌പെക്ട് കൊണ്ടായിരിക്കും,” ആസിഫ് അലി പറഞ്ഞു.
content highlight: actor asif ali about mammootty