ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത സിനിമയാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
മലയാള സിനിമയിലെ ഒഫിഷ്യല്‍ തൊഴില്‍ രഹിതന്‍ താനാണെന്നും ഇപ്പോഴും കഥപറയാന്‍ വരുന്നവര്‍ തൊഴില്‍ രഹിതനായ നായകന്‍ എന്ന് പറഞ്ഞാണ് തുടങ്ങുന്നതെന്നും ആസിഫ് പറഞ്ഞു. എന്തുകൊണ്ടാണ് തനിക്ക് എപ്പോഴും അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നതെന്ന് അറിയില്ലെന്നും ചിലപ്പോള്‍ തന്റെ മുഖം കണ്ടിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സമയത്ത് ഞാന്‍ മലയാള സിനിമയുടെ ഒഫിഷ്യല്‍ തൊഴില്‍ രഹിതനായിരുന്നു. ഇപ്പോഴും കഥപറയാന്‍ വരുമ്പോള്‍ അലസനായ തൊഴില്‍ രഹിതനായ ചെറുപ്പക്കാരന്‍ എന്ന് പറഞ്ഞാണ് തുടങ്ങുക. എന്തുകൊണ്ടാണെന്ന് അറിയില്ല. ചിലപ്പോള്‍ അങ്ങനെയൊരു മുഖം എനിക്കുള്ളതുകൊണ്ടാകാം.
ഈ സിനിമയില്‍ നന്നായി പണിയെടുക്കാനുള്ള മനസുമുണ്ട് തൊഴിലുമുണ്ട്. മാരുതിയോടുള്ള ഇയാളുടെ അതിരുകടന്ന ഇഷ്ടം അതിന്റെ ഭാഗമായി ഇയാള്‍ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് ഈ സിനിമയില്‍ കാണിക്കുന്നത്. എന്തുകൊണ്ടാണ് മാരുതിയോട് ഇയാള്‍ക്ക് ഇത്ര ഇഷ്ടമെന്നുള്ളതിന്റെ ബാക്ക് സ്‌റ്റോറിയും സിനിമയില്‍ പറയുന്നുണ്ട്.
ശരിക്കും പറഞ്ഞാല്‍ വ്യക്തിപരമായി എനിക്ക് വണ്ടികളോടുള്ള താത്പര്യം തന്നെയാണ് ഇവിടെയും പ്രതിഫലിച്ച് കാണുന്നത്. സിനിമക്ക് വേണ്ടി മാരുതി റീ സ്‌റ്റോര്‍ ചെയ്ത രീതിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പഴമയൊക്കെ നിലനിര്‍ത്തി, പഴയ വണ്ടിയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന തരത്തിലായിരിക്കണം വണ്ടിയുണ്ടാകേണ്ടത് എന്നൊരു നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു,’ ആസിഫ് അലി പറഞ്ഞു.
മഹേഷും മാരുതിയും ഒരു ട്രെയാങ്കിള്‍ ലവ് സ്റ്റോറിയാണെന്നാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. 1983ല്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനായ സേതു തന്നെയാണ്.
content highlight: actor asif ali about his rolls in malayalam cinema