എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ആസിഫ് അലി. ഇറങ്ങുന്ന സിനിമകളെല്ലാം ഒരു കാറ്റഗറിയില്‍പ്പെട്ട ആളുകള്‍ക്ക് മാത്രമാണ് ഇഷ്ടപ്പെടുന്നുള്ളുവെന്നും ചില സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രമാണ് സക്‌സസ്ഫുള്‍ എന്ന് പറയുന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുള്ളുവെന്നും ആസിഫ് പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് തന്റെ ഫിലിം കരിയറിനെക്കുറിച്ച് പറഞ്ഞത്.
”എന്റെ കരിയറിന്റെ ഒരു സ്റ്റേജിലും ഞാന്‍ ഭയങ്കര സുരക്ഷിതനാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഒരു സിനിമകളും എനിക്ക് തൃപ്തി തരുന്ന രീതിയിലേക്ക് എത്തിയിട്ടില്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങളാണ് എല്ലാവരും എടുത്ത് പറയുന്നത്.
ഉയരെ, കെട്ടിയോളാണെന്റെ മാലാഖ തുടങ്ങി എണ്ണം കുറഞ്ഞ സിനിമകള്‍ മാത്രമാണ് ഉള്ളത്. അതിലും ആ കഥാപാത്രങ്ങളെക്കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. അതുപോലെയുള്ള കഥാപാത്രങ്ങള്‍ മാത്രമാണ് സക്‌സസ്ഫുള്‍ എന്ന നിലയിലേക്ക് എത്തിയിട്ടുള്ളു.
എല്ലാവരെയും തൃപ്്തിപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് പറ്റിയിട്ടില്ല. എന്റെ ഇറങ്ങുന്ന സിനിമകളെല്ലാം ഒരു കാറ്റഗറിയില്‍പ്പെട്ട ആളുകള്‍ക്ക് മാത്രമാണ് ഇഷ്ടപ്പെട്ടിട്ടുള്ളു. അതിലുപരി എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ലാസ്റ്റ് ഇറങ്ങിയ കൊത്ത് വരെ ഒരുപാട് പേര് നല്ലതും ഒരുപാട് പേര് മോശവും പറഞ്ഞിട്ടുണ്ട്.
നമ്മള്‍ നമ്മുടെ ഫാന്‍സ് ആരാധകര്‍ എന്നൊക്കെ പറയുന്ന ആളുകള്‍ ഒരു സമയത്ത് സോഷ്യല്‍ മീഡിയയിലൂടെ എന്നോട് ഭയങ്കര ദേഷ്യം കാണിച്ചിട്ടുണ്ട്. തനിക്ക് ഒന്ന് മര്യാദക്ക് സിനിമ സെലക്ട് ചെയ്ത് കൂടെയെന്നും കുറച്ച് നല്ല സിനിമ ചെയ്തൂടെയെന്നൊക്കെ പറഞ്ഞിട്ടുണ്ട്.
ആ സമയത്ത് സിനിമയെക്കുറിച്ച് പുറത്ത് നിന്ന് കേള്‍ക്കുന്നത് വളരെ നല്ല റെസ്‌പോണ്‍സാണ്. പക്ഷേ ഇവരെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ല. ഇവരെ തൃപ്തിപ്പെടുത്തുമ്പോള്‍ തിയേറ്ററില്‍ ലോങ്ങ് റണ്‍ കിട്ടാത്ത സിനിമകളാകുന്നു. എപ്പോഴും ഒരു കണ്‍ഫ്യൂസ്ഡ് ആയ സ്റ്റേജിലാണ് ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നത്,” ആസിഫ് പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമനാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിന് റിലീസ് ചെയ്യും.
content highlight: actor asif ali about his film journey