| Thursday, 14th October 2021, 10:55 am

ആ നടന്മാര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു; ദുല്‍ഖറിനും ഫഹദിനുമൊപ്പം സിനിമകള്‍ ചെയ്യണമെന്നുണ്ടെന്നും ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച രണ്ട് നടന്മാരെ കുറിച്ച് പറയുകയാണ് നടന്‍ ആസിഫ് അലി. രഘുവരന്‍ എന്ന നടനെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നുമാണ് ആസിഫ് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതുപോലെ നടന്‍ മുരളിയാണ് അത്തരത്തില്‍ തനിക്ക് മോഹം തോന്നിയ മറ്റൊരു നടനെന്നും ആസിഫ് പറയുന്നു. ഇപ്പോള്‍ ലീഡിങ് ആയിട്ടുള്ള എല്ലാ സംവിധായകര്‍ക്കുമൊപ്പം നല്ല തിരക്കഥയില്‍ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.

എന്നാല്‍ നടന്മാരുടെ കാര്യം പറഞ്ഞാല്‍ എനിക്ക് ദുല്‍ഖറുമായിട്ടും ഫഹദുമായിട്ടുമൊക്കെ സിനിമ ചെയ്യണമെന്നുണ്ട്. ഞങ്ങള്‍ ഇതുവരെ കോമ്പിനേഷന്‍സ് ചെയ്തിട്ടില്ല. ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തത് റെഡ് വൈന്‍ ആണ്. അതിന് ശേഷം ഒരു സിനിമ ചെയ്യാന്‍ പറ്റിയിട്ടില്ല. കുറേ സിനിമകള്‍ ആലോചിച്ചു. അത് സംഭവിച്ചില്ല. അങ്ങനെയുള്ള ഒരുപാട് പേരുണ്ട്, ആസിഫ് പറയുന്നു.

ഇനി ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങള്‍ ഏതാണെന്ന ചോദ്യത്തിന് സിനിമ ചെയ്ത് തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്നായിരുന്നു ആസിഫിന്റെ മറുപടി.

”എനിക്ക് ഒരു മാസ് മസാല എന്റര്‍ടൈനര്‍ സിനിമ ചെയ്യണമെന്നാണ് ഇപ്പോള്‍ തോന്നുന്നത്. നമ്മള്‍ ഇപ്പോള്‍ മിസ്സ് ചെയ്യുന്നത് അത്തരത്തിലൊരു സിനിമയാണ്. റിയലസ്റ്റിക് സിനിമകളാണ് ഇപ്പോള്‍ കൂടുതലായി പുറത്തുവരുന്നത്. അത് മാറി പാട്ടും ഡാന്‍സും ഫൈറ്റും എല്ലാം ഉള്ള ഒരു സിനിമ. തിയേറ്റര്‍ ആംബിയന്‍സില്‍ ആളുകള്‍ക്ക് ബഹളം ഉണ്ടാക്കി കാണാന്‍ പറ്റുന്ന ഒരു സിനിമ, ഒരു പുലിമുരുകന്‍ പോലെയോ ചോട്ടാ മുംബൈ പോലുള്ളതോ ആയ ഒരു സിനിമ ചെയ്യണമെന്നാണ് തോന്നുന്നത്. ഒരു ഓഡിയന്‍സ് എന്ന നിലയില്‍ ഞാന്‍ അത്തരത്തിലൊരു സിനിമ മിസ്സ് ചെയ്യുന്നുണ്ട്, ആസിഫ് പറഞ്ഞു.

ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുക എന്നത് തന്റെ മോശം സ്വഭാവങ്ങളില്‍ ഒന്നാണെന്നും അതുകാരണം തനിക്ക് നഷ്ടമായ ചിത്രങ്ങള്‍ ഏറെയാണെന്നും അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നുണ്ട്.

നോ പറഞ്ഞ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്ത് വിഷമമില്ലെന്നും എന്നാല്‍ തന്റെയടുത്തേക്ക് എത്താന്‍ പറ്റാതെ പോയ നല്ല ഒരുപാട് സിനിമകള്‍ ഉണ്ടെന്നും ആസിഫ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Asif Ali About His Career and Dream Movie

Latest Stories

We use cookies to give you the best possible experience. Learn more