| Saturday, 24th November 2018, 9:46 pm

രജനിയായി തകർത്താടി അശ്വിൻ കുമാർ; കയ്യടിച്ച് സംവിധായകൻ ശങ്കർ - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അശ്വിൻകുമാർ എന്ന നടനെ ഒരുപക്ഷെ മലയാളികൾക്ക് അത്രകണ്ട് പരിചയം കാണില്ല. വിരലിലെണ്ണാവുന്ന മലയാള ചിത്രങ്ങളിൽ മാത്രമാണ് ദുബായിൽ ജനിച്ചുവളർന്ന ഈ ചെറുപ്പക്കാരൻ അഭിനയിച്ചിട്ടുള്ളത്. പക്ഷെ ആള് പുലിയാണ്. സാക്ഷാൽ ശങ്കറിനെയാണ് അശ്വിൻ തന്റെ “തഗ് ലൈഫ്” പ്രകടനത്തിലൂടെ വീഴ്ത്തിയിരിക്കുന്നത്. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ “ശിവാജി” എന്ന സിനിമയിലെ ഒരു രംഗമാണ് അശ്വിൻ ശങ്കറിന് മുന്നിൽ അഭിനയിച്ച് കാണിച്ചത്. അശ്വിന്റെ പ്രകടനം കണ്ടു ശങ്കർ ആവേശത്തോടെ കൈ കൊട്ടുകയായിരുന്നു. ചെന്നൈയിൽ വെച്ചാണ് അപൂർവമായ ഈ ആംഗമം നടന്നത്.

ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ “2.0”യിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് ശബ്ദം നൽകിയതും അശ്വിനാണ്. ഹിന്ദി നടൻ ചെയ്ത കഥാപാത്രത്തിനാണ് അശ്വിൻ ശബ്ദം കൊടുത്തത്. അശ്വിന്റെ ഡബ്ബിങ് തന്നെ അത്ഭുതപെടുത്തിയെന്നു ശങ്കർ പറയുന്നു. ഏറെ അന്വേഷിച്ചിട്ടാണ് അശ്വിനെപോലെ ഒരു ഡബ്ബിങ് ആര്ടിസ്റ്റിനെ കണ്ടു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read ഹൈന്ദവ വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളെയെന്ന പോലെ എതിര്‍ക്കപ്പെടേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമും: സുനില്‍ ഇളയിടം

സാധാരണ ഡബ്ബിങ്ങിന് വരുന്ന ആർട്ടിസ്റ്റുകൾ ഭാവമാറ്റത്തോടെയോ, വികാരപരമായോ അല്ല ഡബ് ചെയ്യാറുള്ളത്. എന്നാൽ അശ്വിൻ കുമാർ കഥാപാത്രത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടാണ് ഡബ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വൃദ്ധനായ കഥാപാത്രത്തിനാണ് അശ്വിൻ ശബ്ദം നൽകിയത്. അന്ന് മുതൽ അശ്വിനുമായി ഒരു കൂടിക്കാഴച്ചയ്ക്ക് താൻ ശ്രമിക്കുകയായിരുന്നുവെന്നും ശങ്കർ പറയുന്നു. ശങ്കറിന്റെ “കാതലൻ” എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിന്റെ പ്രിയങ്കരനായ സൂപ്പർ സ്റ്റാർ വിക്രമും അഭിനയരംഗത്തേക്ക് വരുന്നത്.

Also Read ജല്ലികെട്ട് പോലെ നമുക്ക് ഒരു പ്ലാന്‍ സി ഉണ്ടാകും; യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പൊലീസ് അനൗദ്യോഗികമായി ഉറപ്പു നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍

ഏതായാലും ശങ്കറിന്റെ മുന്നിൽ തന്റെ കഴിവ് ഒരിക്കൽ കൂടി തെളിയിക്കാൻ അവസരം കിട്ടിയതിൽ അങ്ങേയറ്റം സന്തുഷ്ടനാണ് അശ്വിൻ. കൂടികാഴ്ചയ്ക്കിടയിൽ മടിച്ചുമടിച്ചാണ് സിനിമയിലെ രംഗം താൻ അഭിനയിച്ച് കാണിക്കട്ടെ എന്ന് ചോദിച്ചതെന്നു അശ്വിൻ പറയുന്നു. എന്നാൽ ശങ്കർ സന്തോഷപൂർവം ആ അപേക്ഷ സ്വാഗതം ചെയ്യുകയായിരുന്നു. 5 മിനിറ്റ് സമയം അനുവദിച്ച ശങ്കർ 25 മിനിറ്റോളം അശ്വിന്റെ പ്രകടനം ആസ്വദിക്കാനായി ചിലവാക്കി. അവസാനം അഭിനന്ദനത്തോടൊപ്പം ഒരു “ഷേക്ക്ഹാൻഡ്” കൂടി നൽകിയാണ് ശങ്കർ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

മിമിക്രിയിലൂടെയാണ് അശ്വിൻ കുമാർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. റഹ്‌മാൻ നായകനായ “ധ്രുവങ്ങൾ പതിനാറ്” എന്ന ചിത്രത്തിലാണ് അശ്വിൻ ആദ്യമായി അഭിനയിച്ചത്. എന്നാൽ ആദ്യം റിലീസ് ചെയ്തത് മലയാള ചിത്രമായ “ജേക്കബിന്റെ സ്വർഗ്ഗരാജ്യം” ആയിരുന്നു. പിന്നീട് പ്രിത്വിരാജ്-റഹ്‌മാൻ ചിത്രമായ “രണം-ഡെട്രോയ്റ്റ് ക്രോസിങ്” എന്ന ചിത്രത്തിലും വില്ലന്റെ കൈയ്യാളായി അശ്വിൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അവസാനമായി അഭിനയിച്ചത് ഗൗതം മേനോന്റെ “എന്നെ നോക്കി പായും തോട്ടയ്യ്” എന്ന ധനുഷ് ചിത്രത്തിലാണ്.

We use cookies to give you the best possible experience. Learn more