ആദ്യ തമിഴ് - മലയാളം ചിത്രവുമായി ചാക്കോച്ചന്‍; കൂടെ അരവിന്ദ് സ്വാമിയും; ഫെല്ലിനിയുടെ 'ഒറ്റ്' ഗോവയില്‍ ആരംഭിച്ചു
Malayalam Cinema
ആദ്യ തമിഴ് - മലയാളം ചിത്രവുമായി ചാക്കോച്ചന്‍; കൂടെ അരവിന്ദ് സ്വാമിയും; ഫെല്ലിനിയുടെ 'ഒറ്റ്' ഗോവയില്‍ ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th March 2021, 5:31 pm

പനാജി: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രം ഒറ്റ് ഗോവയില്‍ ആരംഭിച്ചു. തീവണ്ടിക്ക് ശേഷം സംവിധായകന്‍ ഫെല്ലിനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവാണ്.

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍.സംഗീതം എ.എച്ച് കാശിഫ്. ഛായാഗ്രാഹണം- വിജയ്. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. വസ്ത്രാലങ്കാരം – സ്‌റ്റെഫി സേവ്യര്‍. മെയ്ക്കപ്പ്- റോണക്‌സ് സേവ്യര്‍. സൗണ്ട് ഡിസൈണര്‍ – രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ – മിഥുന്‍ എബ്രഹാം. പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: actor Arvind swamy Kunchacko Boban starrer Ottu started in goa