| Wednesday, 20th September 2023, 10:46 am

ദുൽഖറിന്റെ ഫ്രണ്ടായിട്ട് അഭിനയിക്കണം, ഞാൻ സ്റ്റക്കായിപ്പോയി : അർജുൻ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പറവയിൽ ദുൽഖറിന്റെ സുഹൃത്തായിട്ടാണ് അഭിനയിക്കേണ്ടതെന്ന് കേട്ടപ്പോൾ താൻ സ്റ്റക്കായി പോയെന്ന് നടൻ അർജുൻ അശോകൻ. സൗബിൻ തന്നോട് മീശ വടിക്കാനും താടി വളർത്താനും പറഞ്ഞപ്പോൾ താൻ എന്തിനും റെഡിയായിരുന്നെന്ന് അർജുൻ പറഞ്ഞു. ഐ ആം വിത്ത് ധന്യാവർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പറവ നടക്കുന്ന സമയത്ത് എനിക്ക് ഡിറക്ഷൻ സൈഡ് താത്പര്യമുണ്ട്, അച്ഛൻ ഒന്ന് വിളിക്ക് ഒന്ന് സംസാരിച്ച് നോക്ക് എന്ന് ഞാൻ പറഞ്ഞു. ‘ഞാൻ വിളിക്കാൻ നിൽക്കുകയായിരുന്നു, സൗബിന്റെ ഫസ്റ്റ് ഫിലിം അല്ലെ’ എന്ന് അച്ഛൻ പറഞ്ഞു. സൗബിൻ വർഷങ്ങളായിട്ട് അച്ഛന്റെ കൂടെ അസിസ്റ്റന്റ് ഡൈറെക്റ്ററായിട്ട് വർക്ക് ചെയ്തിട്ടുണ്ട്.

അങ്ങനെ വിളിച്ചപ്പോഴാണ് ‘ അശോകേട്ടാ അവനോട് വന്ന് കാണാൻ പറ’ എന്ന് അച്ഛനോട് സൗബിക്ക പറഞ്ഞത്.
ഞാൻ താടിയൊക്കെ വളർത്തിയിട്ടാണ് ചെന്നത്. ഫോർട്ട് കൊച്ചിയിൽ അവർ പ്രീ പ്രൊഡക്ഷന് വേണ്ടി എടുത്ത ഫ്ലാറ്റിൽ പോയി. ഞാൻ ഫ്രണ്ട്സുമായിട്ടാണ് പോകുന്നത്, ഒറ്റക്ക് പോകാൻ ഭയങ്കര ചമ്മലാണ്. അങ്ങനെ എന്നെ മാറ്റി നിർത്തിയിട്ട് ഡീറ്റൈൽ ആയിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.

‘നാല് ആൾക്കാരുടെ സബ്ജക്റ്റാണ്, താടി വളർത്തണം’ എന്ന് പറഞ്ഞപ്പോൾ വളർത്താം, ‘മീശ വടിക്കണം’ എന്ന് പറഞ്ഞു ആ വടിക്കാം, എല്ലാത്തിനും ഞാൻ റെഡിയായിരുന്നു.

ദുൽഖർ ആയിരിക്കും കൂട്ടുകാരൻ എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടെ സ്റ്റാക്കായി. പിന്നെ എല്ലാം കഴിഞ്ഞ് അവിടുന്ന് ഇറങ്ങി പോയി. പോകുന്ന വഴിക്കാണ് ഞാൻ ഫ്രണ്ട്സിനോട് അത് പൊട്ടിക്കുന്നത്. ഞാൻ ആരുടെ കൂടെയാ അഭിനയിക്കുന്നതെന്നറിയോ ദുൽഖറിന്റെ കൂടെയാണെന്ന് പറഞ്ഞു. കൂട്ടുകാരൊക്കെ ഷോക്കായി,’ അർജുൻ അശോകൻ പറഞ്ഞു.

അച്ഛന്റെ പേരുള്ളത് തനിക്ക് പ്രിവിലേജ് ആണെന്നും പക്ഷെ സിനിമയിലേക്ക് എത്തിപ്പെടാൻ കഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

ജഗദീഷിന്റെ മകനായിട്ട് വരുന്ന തീപ്പൊരി ബെന്നിയാണ് അർജുന്റെ അടുത്ത ചിത്രം. കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രത്തിലെത്തുന്ന ചാവേറും മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഭ്രമയുഗവും അർജുൻ അശോകന്റെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങളാണ്.

Content Highlight: Actor Arjun Ashokan says he was ‘stuck’ when he heard he was to play Dulquer’s friend in Parava

We use cookies to give you the best possible experience. Learn more