ഡബ്ബിങ്ങിന് ശേഷമാണ് അജഗജാന്തരം എന്താണെന്ന് മനസിലായത്: അർജുൻ അശോകൻ
Film News
ഡബ്ബിങ്ങിന് ശേഷമാണ് അജഗജാന്തരം എന്താണെന്ന് മനസിലായത്: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th September 2023, 4:28 pm

അജഗജാന്തരം സിനിമയുടെ ഡബ്ബിങ്ങിന് ശേഷമാണ് ഇതൊരു പൊളി പരിപാടിയാണ് എന്ന് മനസിലായെതെന്ന് നടൻ അർജുൻ അശോകൻ. പിന്നെ ചാവേറിലേക്ക് വിളിച്ചപ്പോൾ തന്റെ എല്ലാ പരിപാടിയും മാറ്റിവെച്ച് അതിലേക്ക് ഇറങ്ങിയെന്നും അർജുൻ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് ഐസ് എന്ന യൂട്യൂബ് ചാനലില്‍ കുഞ്ചാക്കോ ബോബനും പെപ്പെക്കുമൊപ്പം ചാവേറിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് അര്‍ജുന്‍ ഇക്കാര്യം പറഞ്ഞത്.

‘അജഗജാന്തരത്തിലൂടെയാണ് ഈ ഗ്രൂപ്പിലേക്ക് വരുന്നത്. പെപ്പെ വിളിച്ചിട്ടാണ് ആ ക്യാരക്ടറിലേക്ക് ഞാൻ വരുന്നത്. പിന്നെയാണ് ടിനു ചേട്ടൻ മീറ്റ് ചെയ്യാൻ വരുന്നത്.

ഷൂട്ടിങ് സമയത്തൊക്കെ എന്താണ് സംഭവം എന്നത് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. കാരണം ഓരോ മണിക്കൂർ എടുത്തിട്ടാണ് ലൈറ്റ്അപ്പ് ചെയ്യുന്നത്. പിന്നെ ഫുൾ ഇടിയായതുകൊണ്ട് നമ്മൾ മൊത്തം വീക്കായിരുന്നു.

അൻപത് ദിവസം മുഴുവൻ ഇടിയായിരുന്നു. എനിക്ക് എന്താണ് സംഭവം എന്ന് മനസ്സിലാകാതെ നിൽക്കുകയായിരുന്നു. ഡബ്ബിങ്ങിന് പോയി കണ്ടപ്പോൾ എന്താണ് പരിപാടി, എന്താണ് ടിനി ചേട്ടൻ ഉദ്ദേശിച്ചതെന്ന് മനസിലായി. മൊത്തം ഔട്ട് കണ്ടപ്പോൾ നമുക്ക് മനസ്സിലായി ഇതൊരു പൊളി പരിപാടിയാണെന്ന്.

ചാവേറിലേക്ക് വിളിച്ചപ്പോൾ എന്റെ എല്ലാ പരിപാടിയും മാറ്റിവെച്ച് ഇതിലേക്ക് ഇറങ്ങി. കമ്പനി ആക്ടറായി(ചിരി),’ അർജുൻ അശോകൻ പറഞ്ഞു.

അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചന്റെ കമ്പനി ആക്‌ടേഴ്‌സാണെന്നും ഇവരില്ലാതെ ടിനു പാപ്പച്ചൻ പടം ഉണ്ടാവില്ലെന്നും കുഞ്ചാക്കോ ബോബൻ തമാശയായി പറഞ്ഞു.

‘ടിനു പാപ്പച്ചന്റെ കമ്പനി ആക്‌ടേഴ്‌സാണ് ഇവർ രണ്ടുപേരും, ഇവരില്ലാതെ ടിനു പാപ്പച്ചൻ സംഭാവന നമുക്ക് അപ്‌ലോഡ് ചെയ്യാൻ പറ്റുകയില്ല(ചിരി). സിനിമയ്ക്ക് എന്താണോ ആവശ്യം അതിനു വേണ്ടി യാതൊരു ഈഗോ ഇഷൂസും ഇല്ലാതെ നമുക്ക് വർക്ക് ചെയ്യാൻ പറ്റിയ ടീം ഉണ്ടാവുക എന്നത് നല്ലൊരു കാര്യമാണ്. അത് ദൈവം സഹായിച്ച് ഈ സിനിമയിൽ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Content Highlight: Actor Arjun Ashokan said that while shooting Ajagajantaram, he did not know what was going on