അപ്പാ ഹാജയെന്ന നടന്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. എന്നാല്‍ താരത്തെ ഈയിടെയായി സിനിമകളിലോ അഭിമുഖങ്ങളിലോ അധികം കാണാറുണ്ടായിരുന്നില്ല.
എങ്കിലും മലയാളികള്‍ ഈ നടനെ ഓര്‍ക്കുന്നത് സിദ്ദിഖ്-ലാല്‍ സിനിമയായ ‘ഇന്‍ ഹരിഹര്‍ നഗറി’ലൂടെയാണ്. അതില്‍ നാലു നായകന്മാരും ചേര്‍ന്ന് അപ്പാ ഹാജ ചെയ്ത കഥാപാത്രത്തെ കൊണ്ട് ബൈക്കിന്റെ ടയറില്‍ കാറ്റ് ഊതിപ്പിക്കുന്ന സീന്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ സിനിമയിലെ നാലു നായകന്മാരില്‍ ഒരാളായി അഭിനയിക്കേണ്ട ആളായിരുന്നുവെന്ന് പറയുകയാണ് അപ്പാ ഹാജ.
‘ആ സിനിമയിലേക്ക് ജഗദീഷ് ഡേറ്റ് പ്രശ്‌നം കാരണം വരില്ലെന്ന് പറഞ്ഞ്, ജഗദീഷ് സിനിമയില്‍ ഇല്ലെന്ന് ഇവര് തന്നെ തീരുമാനിക്കുകയായിരുന്നു. പക്ഷേ ജഗദീഷ് ആ സിനിമക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നതാണ് സത്യം.
ഇതിനിടയില്‍ ഇവര്‍ എപ്പോഴോ ജഗദീഷിനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടു. ആ സമയത്ത് എപ്പോഴാണ് വര്‍ക്ക് തുടങ്ങുന്നതെന്നും എപ്പോഴാണ് താന്‍ വരേണ്ടതെന്നും ജഗദീഷ് ചോദിക്കുകയായിരുന്നു.
അതുകേട്ടതും അവര് തന്നെ ഞെട്ടി. അങ്ങനെ ജഗദീഷ് വന്നതോടെ എനിക്ക് വേറെ ഒരു റോള്‍ തരികയായിരുന്നു. എനിക്ക് ആ കഥാപാത്രത്തില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കണമെന്ന് ഉണ്ടായിരുന്നില്ല.
തോമസുകുട്ടിയുടെ വേഷമായിരുന്നു ഞാന്‍ ആ സിനിമയില്‍ ചെയ്യേണ്ടിയിരുന്നത്. അന്ന് ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ പറ്റാതെ പോയപ്പോള്‍ ആരോടും ദേഷ്യമൊന്നും തോന്നിയിരുന്നില്ല.
ആ പടം പിന്നീട് വലിയ ഹിറ്റ് ആകുമെന്നും അറിയില്ലായിരുന്നല്ലോ. അന്ന് ജഗദീഷ് വന്നതോടെ സിദ്ദീഖിക്ക എന്നോട് കാര്യം വിളിച്ചു പറഞ്ഞു. എനിക്ക് അതില്‍ കുഴപ്പം ഇല്ലെന്ന് ഞാന്‍ മറുപടിയും പറയുകയായിരുന്നു,’ അപ്പാ ഹാജ പറയുന്നു.
Content Highlight: Actor Appa Haja Talks About In Harihar Nagar Movie