മുംബൈ: കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ അനുപം ഖേര്‍. കൊവിഡില്‍ ഇന്ന് രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് അനുപം ഖേര്‍ പറഞ്ഞു.
ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നരേന്ദ്രമോദിയുടെ സ്തുതിപാഠകനായിരുന്നു അനുപം ഖേര്‍.
ഇമേജ് നിര്‍മ്മാണത്തേക്കാള്‍ ജീവന് പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ മനസ്സിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”വിമര്‍ശിക്കാന്‍ ഒരുപാട് സാഹചര്യങ്ങളുണ്ട്. നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. എന്നാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ നേട്ടത്തിനായി ഇത് ഉപയോഗിക്കുന്നു. അതും ശരിയല്ല,’ അനുപം ഖേര്‍ പറഞ്ഞു.
”ഓക്‌സിജന്‍, കിടക്കകള്‍ എന്നിവയുടെ അഭാവം കാരണം ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ ആശ്വസിപ്പിക്കാന്‍ കഴിയും?,’ അദ്ദേഹം ചോദിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Anupam Kher Narendra Modi Covid 19