Entertainment news
എന്റെ പള്ളക്ക് കത്തിവെച്ച മച്ചാനെ നിലത്തിട്ട് ചവിട്ടിക്കൂട്ടി: ആന്റണി വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 28, 04:03 pm
Saturday, 28th January 2023, 9:33 pm

വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ പെരുന്നാളിന് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ്. രണ്ട്, മൂന്ന് കുട്ടികള്‍ അലമ്പുണ്ടാക്കിയത് ചോദിക്കാന്‍ ചെന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ആന്റണി പറഞ്ഞു.

ഇതിനിടയില്‍ ഒരാള്‍ വന്ന് തന്റെ വയറിന് നേരെ കത്തി പിടിച്ചുവെന്നും പേടിച്ച് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി പോയിരുന്നെന്നും ആന്റണി പറഞ്ഞു. അവിടെ എത്തിയ ചിലര്‍ തന്നെ സഹായിച്ചുവെന്നും കത്തി വെച്ചയാളെ അവര്‍ നിലത്തിട്ട് ചവിട്ടി കൂട്ടിയെന്നും ആന്റണി പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”തൊട്ടടുത്ത പള്ളിയില്‍ പെരുന്നാളിന് പോയപ്പോള്‍ അവിടെ രണ്ടു മൂന്ന് പിള്ളേര് വന്ന് അലമ്പ് ഉണ്ടാക്കി. മച്ചാന്മാരെ കുറച്ച് ഇപ്പുറത്ത് നിന്ന് ഡാന്‍സ് കളിക്കൂ എന്ന് ഞങ്ങള്‍ പറഞ്ഞു. അടുത്ത് ചേച്ചിമാരൊക്കെ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ അങ്ങനെ അവരോട് പറഞ്ഞു.

രണ്ടും പയ്യന്മാരാണ്. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അവരെ കാണാറുണ്ട്. എന്നാല്‍ പിന്നെ വേറെയൊരു പയ്യന്‍ വന്നു. അവനെ കണ്ടാല്‍ തന്നെ പേടിയാകും. ഭയങ്കര സൈസൊക്കെയുണ്ട് അവന്. എടാ നിയേതാണെന്ന് ചോദിച്ചു. നമ്മള്‍ ഒന്നിച്ച് ഫുട്‌ബോള്‍ കളിക്കുന്നതാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു.

സംസാരിക്കുന്നതിന് ഇടയില്‍ കൂടെ വന്ന മച്ചാന്‍ ഒരു കത്തി എടുത്തിട്ട് എന്റെ പള്ളക്ക് നേരെ പിടിച്ചു. എനിക്കാണെങ്കില്‍ കയ്യും കാലും വിറക്കുകയാണ്. ഇത് എന്ത് പണ്ടാരമാണെന്ന് വിചാരിച്ച് ഞാനാകെ പേടിച്ചു.

അങ്ങനെ നില്‍ക്കുമ്പോള്‍ ഞങ്ങളുടെ അവിടെ തന്നെയുള്ള വലിയ ചേട്ടന്മാര്‍ ഉണ്ട്. അത്യാവശ്യം പരിപാടികളൊക്കെയുള്ള ചേട്ടന്മാരാണ്. അതില്‍ ഒരു ചേട്ടന്‍ ഇത് കണ്ടു. പുള്ളി വന്ന് നോക്കുമ്പോള്‍ എനിക്ക് നേരെ കത്തി പിടിച്ചു നില്‍ക്കുന്നതാണ് കാണുന്നത്. പിന്നെ ആ മച്ചാനെ നിലത്തിട്ട് ചവിട്ടി കൂട്ടി,” ആന്റണി വര്‍ഗീസ് പറഞ്ഞു.

content highlight: actor antony varghese about an incident