ആന്റണി വര്‍ഗീസിനെ പ്രധാന കഥാപാത്രമാക്കി 2021ല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളിലും ആനയുണ്ടായിരുന്നു. ആനയുമൊത്തുള്ള ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആന്റണി വര്‍ഗീസ്.
ചിത്രത്തില്‍ കാണുന്ന ആന ആദ്യം പാപ്പാന്‍ പറയുന്നതിന് അനുസരിച്ചായിരുന്നു സെറ്റില്‍ നിന്നിരുന്നതെന്നും പിന്നീട് എല്ലാവരുമായിട്ട് ഇണങ്ങിയ ആന ആര് പറഞ്ഞാലും കേള്‍ക്കുന്ന അത്രക്കും അടുപ്പത്തിലേക്ക് എത്തിയെന്നും ആന്റണി പറഞ്ഞു.
പാപ്പാന് ഇത് കാണുമ്പോള്‍ നാണക്കേടും ദേഷ്യവും തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ആനയും താനും നല്ല കൂട്ടായിരുന്നുവെന്നും സംസാരിക്കാന്‍ കൂടി പറ്റിയിരുന്നെങ്കില്‍ പരസ്പരം തെറി ഒക്കെ വിളിക്കാമായിരുന്നുവെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
”അജഗജാന്തരത്തിലെ ആനക്ക് ഞാന്‍ ദിവസവും പഴവും ശര്‍ക്കരയും കൊടുക്കും. അതൊക്കെ കൊടുത്തിട്ടാണ് ഞാന്‍ അവനെ മെരുക്കി എടുത്തത്. പിന്നെ ഞാനും ആനയും ഫ്രണ്ട്‌സിനെ പോലെയായി. അതിന് ഭയങ്കര സ്‌നേഹമായിരുന്നു. നമ്മള്‍ തിരിഞ്ഞ് നില്‍ക്കുമ്പോള്‍ വന്ന് അടുത്തേക്ക് ഒക്കെ പിടിക്കും.
ആദ്യം ഒക്കെ പാപ്പാന്‍ പറയുന്നതായിരുന്നു അനുസരിക്കുക. ആനയുടെ കാലിന്റെ അടിയില്‍ നിന്നൊക്കെ ഷോട്ട് എടുക്കാന്‍ ഉണ്ടായിരുന്നു. പാപ്പാന്‍ വന്നിട്ട് നിവര് ആനെ എന്നൊക്കെ പറയുമ്പോള്‍ ആന തുമ്പികൈ പൊക്കും.
പിന്നെ പിന്നെ ഞങ്ങളുടെ ക്യാമറാമാന്‍ തന്നെ വന്നിട്ട് ഉണ്ണികൃഷ്ണ നിവര് പറയുമ്പോള്‍ അത് കേള്‍ക്കും. ക്യാമറാമാന്‍ പറയുന്നത് പോലെ ചെയ്യാന്‍ തുടങ്ങി. ഞാന്‍ പറയുമ്പോഴും ആന പിന്നീട് തുമ്പികൈ ഉയര്‍ത്താന്‍ തുടങ്ങി. അപ്പോള്‍ പാപ്പാന് നാണക്കേടാവാന്‍ തുടങ്ങി. പാപ്പാന് പിന്നെ കലിപ്പ് തുടങ്ങി.
പിന്നീട് ആര് പറഞ്ഞാലും ആ ആന അനുസരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ പരസ്പരം സുഹൃത്തുക്കളെ പോലെ അത്രക്കും അടുത്തു. സംസാരിക്കാന്‍ കൂടി പറ്റിയിരുന്നെങ്കില്‍ നല്ലതായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും തെറി ഒക്കെ വിളിക്കാമായിരുന്നു. ആനക്ക് കൊണ്ടുവന്ന ശര്‍ക്കരയും പഴവും ഞാന്‍ അടിച്ച് മാറ്റിയിട്ടുണ്ട്. ഇത് ആന കണ്ടിട്ടുണ്ട്. എന്നെ ഇങ്ങനെ നോക്കി ഇരിക്കും,” ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു.
content highlight: actor antony varghese about ajagajntharam movie