'ടിനുചേട്ടന്‍ വന്നിട്ട് ചെയ്യെടാ എന്നൊക്കെ പറയും, തമിഴിലെ പോലെ ഫൈറ്റില്‍ ആള്‍ക്കാരെ മറിച്ച് ഇടുക എളുപ്പമല്ല'
Entertainment news
'ടിനുചേട്ടന്‍ വന്നിട്ട് ചെയ്യെടാ എന്നൊക്കെ പറയും, തമിഴിലെ പോലെ ഫൈറ്റില്‍ ആള്‍ക്കാരെ മറിച്ച് ഇടുക എളുപ്പമല്ല'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th January 2023, 11:42 pm

ആന്റണി വര്‍ഗീസ് പെപ്പെയെ പ്രധാനകഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ആനയെ വെച്ചുള്ള ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ ഫൈറ്റ് രംഗങ്ങള്‍ ചെയ്യാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ് പെപ്പെയും വീനീതും. സ്‌പോട്ട് കോറിയോഗ്രഫിയായിരുന്നു ഫൈറ്റ് സീനുകള്‍ക്ക് ഉണ്ടായതെന്നും ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മറ്റുള്ള സിനിമകളില്‍ ഒക്കെ ഫൈറ്റ് കോറിയോഗ്രഫിക്ക് നമുക്ക് പ്രാക്ടീസ് ഉണ്ടാകും. പക്ഷെ അജഗജാന്തരത്തില്‍ അങ്ങനെയല്ലായിരുന്നു. നമ്മള്‍ അഭിനയിക്കാന്‍ വരുമ്പോഴാണ് ഫൈറ്റ് മാസ്റ്റന്‍ കോറിയോഗ്രഫി ചെയ്യുക. ഒരു കോറിയോഗ്രഫി പറഞ്ഞാല്‍ എട്ട് സ്റ്റെപ്പ് ഉണ്ടാകും.

സിനിമയില്‍ നിങ്ങള്‍ കട്ട് ചെയ്തതാണ് കാണുന്നത്. പക്ഷെ ഒരുമിച്ച് ചെയ്യുമ്പോള്‍ ഈ എട്ട് പേരെ കൂടെ ഫൈറ്റ് ചെയ്യുക എന്ന് പറയുന്നത് എളുപ്പമല്ല. എന്തൊക്കെ പറഞ്ഞാലും ഈ എട്ട് പേരെ എടുത്തിട്ട് ഇടണ്ടെ.

തമിഴിലെ പോലെ ഫൈറ്റില്‍ ആള്‍ക്കാരെ മറിച്ച് ഇടുക എന്ന് പറയുന്നത് എളുപ്പമല്ല. ടിനുചേട്ടന്‍ വന്നിട്ട് ചെയ്യെടാ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷെ പെട്ടെന്ന് വന്ന് ഡാന്‍സ് കളിക്കുന്നത് പോലെയല്ല ഫൈറ്റ്. നല്ല സ്പീഡില്‍ തന്നെ എട്ട് പേരെ മറിച്ചിടണം. അത് വല്ലാത്ത കഷ്ടപ്പാടായിരുന്നു,”അന്റണി വര്‍ഗീസ് പറഞ്ഞു.

ലാലി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ആന്റണി അവതരിപ്പിച്ചത്. അര്‍ജുന്‍ അശോകന്‍, സാബു, വിനീത് വിശ്വം, സുദി കോപ്പ തുടങ്ങിയവരായിരുന്നപ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പൂവനാണ് ആന്റണിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

content highlight: actor antony varghese about ajagajantharam movie fight scene