ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം ചെയ്യുന്നുണ്ടെന്ന് നടന്‍ അനൂപ് മേനോന്‍. വരാല്‍ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് രണ്ടാം ഭാഗത്തെക്കുറിച്ച് അനൂപ് മേനോന്‍ പറഞ്ഞത്. ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമായി മദ്രാസ് ലോഡ്ജ് വരുന്നുണ്ടെന്ന രീതിയില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരം പ്രതികരിച്ചത്.
”ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ലായിരുന്നു മദ്രാസ് ലോഡ്ജ്. മലയാള സിനിമയുടെ ബേസിലുള്ള മറ്റൊരു സിനിമയായിരുന്നു. പഴയ ഉമ ലോഡ്ജിന് മദ്രാസ് ലോഡ്‌ജെന്ന് പേരിട്ട് ചെയ്യാനായിരുന്നു പ്ലാന്‍.
അതെന്റെയൊരു വലിയ പ്രൊജക്ടാണ് ഇനി വരുമായിരുക്കും. വലിയ താരങ്ങളുള്ള സിനിമയാണത്. അന്ന് അതൊരു ചെറിയ പ്രൊജക്ടായി ചെയ്യാനായിരുന്നു വിചാരിച്ചത്. പക്ഷേ എഴുതി വന്നപ്പോള്‍ വലിയ സിനിമയായി.
ഇപ്പോള്‍ മാറിയ സാഹചര്യത്തില്‍ വലിയ രണ്ട് താരങ്ങളെ വെച്ച് ചെയ്‌തെന്നിരിക്കാം. അതു ട്രിവാന്‍ഡ്രം ലോഡ്ജിന്റെ സെക്കന്‍ഡ് പാര്‍ട്ടല്ല. ഞങ്ങള്‍ ട്രിവാന്‍ഡ്രം ലോഡ്ജിന്റെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യുന്നുണ്ട്. ആ ലോഡ്ജായിരിക്കില്ല, കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാന്‍ഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകള്‍ മാത്രമായിരിക്കും ഉണ്ടാകുക,” അനൂപ് മേനോന്‍ പറഞ്ഞു.
അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. ജയസൂര്യ, ഹണിറോസ്, സൈജു കുറുപ്പ്, സുകുമാരി, ഭാവന, തെസ്‌നി ഖാന്‍ തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍.
അതേസമയം അനൂപ് മേനോന്റെ പുതിയ സിനിമയാണ് വരാല്‍. സണ്ണി വെയ്ന്‍, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തില്‍ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കര്‍, സോഹന്‍ സീനുലാല്‍, കൊല്ലം തുളസി തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്.
content highight: Actor Anoop menon’s Trivandrum Lodge second part